»   » ദിലീപ് പറഞ്ഞതു പോലെ, സിനിമയിലെ പിണക്കങ്ങളെ കുറിച്ച് ബിജു മേനോന്‍

ദിലീപ് പറഞ്ഞതു പോലെ, സിനിമയിലെ പിണക്കങ്ങളെ കുറിച്ച് ബിജു മേനോന്‍

Posted By:
Subscribe to Filmibeat Malayalam

മള്‍ട്ടി-ടാലന്റഡ് സ്റ്റാറാണ് ബിജു മേനോന്‍. നായകനായും വില്ലനായും അഭിനയിച്ച ബിജു മേനോനും എന്തും വഴങ്ങും. ഹാസ്യ കഥാപാത്രം പോലും. ഒത്തിരി ചിത്രങ്ങളാണ് ഇപ്പോള്‍ നടനെ തേടിയെത്തുന്നത്. പക്ഷേ സൂക്ഷ്മതയോടെ സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പരിശീലിച്ച് തുടങ്ങിയെന്നതാണ് സത്യം ബിജു മേനോന്‍ പറയുന്നു.

കുറച്ച് പ്രാക്ടിക്കാലായി. ഒരു സിനിമ ചെയ്താല്‍ എനിക്ക് മാത്രം ഗുണം ഉണ്ടായാല്‍ പോരാ. പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയണം. കൂടുതല്‍ പേര്‍ ആ സിനിമ കാണണം. ബിജു മേനോന്‍ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം പറഞ്ഞത്.

എന്നാല്‍ ചില പ്രോജക്ടുകള്‍ വേണ്ടെന്ന് വയ്ക്കുമ്പോള്‍ അവര്‍ക്ക് എന്നോട് പിണക്കം തോന്നാറുണ്ട്. അതിന്റഎ പേരില്‍ എനിക്ക് വിഷമോ തോന്നാറുണ്ടെന്നും ബിജു മേനോന്‍ പറയുന്നു. മുമ്പ് ദിലീപ് പറഞ്ഞത് പോലെ. തുടര്‍ന്ന് വായിക്കൂ..

സൗഹൃദം

സിനിമയില്‍ ബിജു മേനോന് ഒത്തിരി കൂട്ടുകാരുണ്ട്. സംവിധായകരും അഭിനേതാക്കളും പ്രൊഡക്ഷന്‍ ടീമും അങ്ങനെ ഒത്തിരി കൂട്ടുകാര്‍.

ശത്രുക്കളുണ്ടാകും

ഓര്‍ഡിനറി സൂപ്പര്‍ഹിറ്റായ സമയത്ത് ദിലീപ് വിളിച്ച് അഭിനന്ദനം അറിയച്ചതിന് കൂടെ മറ്റൊരു കാര്യം കൂടെ പറഞ്ഞു. ഭായ് നോക്കിക്കോ.. ഇനി ഭായിക്കും ശത്രുക്കളുണ്ടായി തുടങ്ങും. അന്ന് ബിജു മേനോന്‍ അത്ര കാര്യമാക്കിയിരുന്നില്ല.

നോ പറയുമ്പോള്‍

കഥ പറയുമ്പോള്‍ ഇഷ്ടമായില്ലെന്ന് അറിയിക്കുമ്പോഴാണ് എല്ലാവര്‍ക്കും എന്നോട് ദേഷ്യം തോന്നുന്നത്. സംവിധായകരുടെ കാര്യവും അങ്ങനെ തന്നെ. നമ്മള്‍ ആരോടൊക്കെ നോ പറഞ്ഞോ അവര്‍ക്കൊക്കെ ദേഷ്യവുമുണ്ടായിട്ടുണ്ടെന്ന് ബിജു മേനോന്‍ പറയുന്നു.

സൗഹൃദത്തിന്റെ പേരില്‍

സൗഹൃദത്തിന്റെ പേരില്‍ ചെറിയ വേഷം ചെയ്യാം. പക്ഷേ നായകനാകുമ്പോള്‍ എന്റെ ഉത്തരവാദിത്വം കൂടും. നായകനെ മുന്നില്‍ ആ സിനിമയുടെ കച്ചവടം നടക്കുന്നത്. അപ്പോള്‍ പണമിറക്കുന്ന നിര്‍മാതാവിനോട് നമുക്ക് ഉത്തരവാദിത്വവും കൂടും. ബിജു മേനോന്‍

സൂക്ഷ്മതയോടെ

കഥകള്‍ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സത്യം. ബിജു മേനോന്‍ പറയുന്നു.

English summary
Biju Menon about film industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam