ബിജു മേനോനും നിമിഷ സജയനും ആദ്യമായി ഒന്നിക്കുന്നു, സംവിധാനം ലാല്‍ ജോസ്‌

ബിജു മേനോനും നിമിഷ സജയനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇരുവരും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്.

Recommended Video

ബിജു മേനോനും നിമിഷ സജയനും ഒന്നിക്കുന്നു | filmibeat Malayalam

കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ തട്ടുംപുറത്ത് അച്യുതനുശേഷം പുതിയ ചിത്രവുമായി ലാല്‍ജോസ്.കണ്ണൂര്‍ ഭാഷയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം കണ്ണൂരിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.നവാഗതനായ പ്രഗീഷ് പി ജിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

nimisha

ബിജു മേനോനും നിമിഷ സജയനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇരുവരും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്.സുരേഷ് കൃഷ്ണ,ഇന്ദ്രന്‍സ് എന്നിവര്‍ക്കൊപ്പ അമച്വര്‍ പ്രവര്‍ത്തകരം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.എസ് കുമാര്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.അജയന്‍ മങ്ങാട് കലാസംവിധാനം നിര്‍വ്വഹിക്കുന്നു.എല്‍ ജെ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോലയാണ് നിമിഷയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്.ചിത്രത്തില്‍ 15 വയസ്സുള്ള ജാനു എന്ന സ്‌ക്കൂള്‍ കുട്ടിയായാണ് നിമിഷ എത്തുന്നത്.നിവ് ആര്‍ട്ട് മൂവിസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തുന്ന മേരാ നാം ഷാജിയാണ് ബിജു മേനോന്റെ പൂര്‍ത്തിയായ ചിത്രങ്ങളിലൊന്ന്.ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരുടെ കഥയ്ക്ക് ദിലീപ് പൊന്നനാണ് സംഭാഷണമൊരുക്കിയിരിക്കുന്നത്.ചിത്രത്തില്‍ കോഴിക്കോട് ഷാജി എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ കോഴിക്കോട് ഷാജി എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആസിഫ് അലി, ബൈജു എന്നിവരാണ് മറ്റു രണ്ടു ഷാജിമാരായി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X