കൊവിഡിന് ശേഷം തിയറ്ററില്‍ എത്തുന്ന ആദ്യ ചിത്രം; നായിക, നായകന്മാരായി ബിജു മേനോനും പാര്‍വതിയും

കൊവിഡ് വന്നതിന് ശേഷം ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് സിനിമമേഖലയിലാണ്്. മാര്‍ച്ച് മുതല്‍ തിയറ്ററുകള്‍ അടച്ചിട്ടതോടെ ചലച്ചിത്ര പ്രവര്‍ത്തകരും സിനിമാപ്രേമികളുമെല്ലാം നിരാശയിലായി. ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് തുടങ്ങിയെങ്കിലും പ്രേക്ഷകര്‍ സംതൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ഇനി തിയറ്ററുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്.

അതേ സമയം അടുത്ത വര്‍ഷം ജനുവരിയിലോ മറ്റോ തിയറ്ററുകള്‍ തുറന്നാല്‍ ആദ്യമെത്തുന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പാര്‍വതി തിരുവോത്തും ബിജു മേനോനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരിന് നാലിന് തിയറ്ററുകളിലേക്ക് എത്തുമെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള പറയുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം നിര്‍മാതാവ് വ്യക്തമാക്കിയത്.

 സന്തോഷ് ടി കുരുവിളയുടെ കുറിപ്പ് വായിക്കാം

സന്തോഷ് ടി കുരുവിളയുടെ കുറിപ്പ് വായിക്കാം

ആരവങ്ങളില്ലാതെ ഒരു വലിയ ചിത്രം ഒരുക്കുക എന്നത് ഈ മഹാമാരിയുടെ കാലത്ത് വെല്ലുവിളി തന്നെയായിരുന്നു. ബിജു മേനോന്‍, പാര്‍വ്വതി തിരുവോത്ത്, ഷറഫുദ്ദീന്‍, സൈജു കുറുപ്പ് എന്നിങ്ങനെയുള്ള താരങ്ങള്‍ മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് വിജയകരമായി പൂര്‍ത്തിക്കരിക്കുകയാണ്. മൂണ്‍ ഷോട്ട് എന്റര്‍ന്റെയിന്‍മെന്‍സും ഒ.പി.എം ഡ്രീം മില്ലും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മ്ക്കുന്നത്.

 സന്തോഷ് ടി കുരുവിളയുടെ കുറിപ്പ് വായിക്കാം

കൊവിഡ് കാല നിയന്ത്രണങ്ങള്‍ കാരണം അസാധാരണമായ നടപടി ക്രമങ്ങളും ലൊക്കേഷനുകളിലെ കടുത്ത നിയന്ത്രണങ്ങളോടെയുള്ള ചിത്രീകരണവും കഠിനം തന്നെയായിരുന്നു എന്നു പറയുന്നതില്‍ അതിശയോക്തിയില്ല. സര്‍ക്കാര്‍ തലത്തിലെ ഉയര്‍ന്ന ഉദ്യോസ്ഥരും നിരവധി സര്‍ക്കാര്‍ വകുപ്പുകളും നല്‍കിയ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ഷൂട്ടിംഗിന്റെ അവസാന ദിനം വരെ പാലിക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനത്തോടെ പങ്കുവക്കുകയാണ്.

 സന്തോഷ് ടി കുരുവിളയുടെ കുറിപ്പ് വായിക്കാം

ആഗസ്റ്റ് ആദ്യവാരം തുടങ്ങിയ പ്രീ പൊഡക്ഷന്‍, പ്രൊഡക്ഷന്‍ ജോലികള്‍ നൂറു ദിവസങ്ങള്‍ പിന്നിട്ട് നവംബര്‍ 22 ന് പൂര്‍ത്തിയായിരിക്കുകയാണ്. എൻ്റെ സഹപാഠിയും സുഹൃത്തുമായ സാനു ജോണ്‍ വര്‍ഗ്ഗീസ് ഈ ചിത്രത്തിൻ്റെ സംവിധായകനായി എത്തി എന്നത് വ്യക്തിപരമായി ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. നാഷണല്‍, ഇൻ്റര്‍ നാഷണല്‍ പ്ലാറ്റ്‌ഫോമുകളില്‍ സുപ്രസിദ്ധനായ ഒരു ക്യാമറാമാനാണ് അദ്ദേഹമെന്നത് ഈ ചിത്രത്തിൻ്റെ ക്യാന്‍വാസിനെ വളരെ വലുതാക്കി എന്ന് നിസംശ്ശയം പറയാം.

Recommended Video

പ്രിയദര്‍ശന്റെ വമ്പന്‍ പരാജയ സിനിമ | Filmibeat Malayalam
സന്തോഷ് ടി കുരുവിളയുടെ കുറിപ്പ് വായിക്കാം

സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണന്‍, ക്യാമറാമാന്‍ ജി ശ്രീനിവാസ് റെഡ്ഡി, സംഗീത സംവിധായകരായ നേഹ-യാസിന്‍ പെരേര, സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, ആര്‍ട്ട് ഡയറക്ടര്‍ ജ്യോതിഷ് ശങ്കര്‍, കോസ്റ്റ്യൂം സമീറാ സനീഷ്, മേക്കപ് രഞ്ജിത് അമ്പാടി തുടങ്ങിയ സങ്കേതിവിദഗ്ധരിലെ 'ക്രീം ടീം' ഈ ചിത്രത്തിന്റെ ഭാഗമായി അണിനിരത്താന്‍ കഴിഞ്ഞു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. നവംബര്‍ അവസാന ആഴ്ചയില്‍ ആരംഭിയ്ക്കുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഡിസംബര്‍ അവസാന വാരത്തോടു കൂടി അവസാനിയ്ക്കും. 2021 ഫെബ്രുവരി 4 ന് സിനിമ തീയറ്ററുകളിലെത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X