പടയോട്ടത്തിനു ശേഷം ബിജു മേനോനും അനുസിത്താരയും ഒന്നിക്കുന്നു! ഇത്തവണ വടക്കന്‍ സെല്‍ഫി സംവിധായകനൊപ്പം

By Midhun Raj

പടയോട്ടം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ബിജു മേനോനും അനു സിത്താരയും. സെപ്റ്റംബര്‍ 14ന് തിയ്യേറ്ററുകളിലെത്തിയ ചിത്രം വിജയകരമായാണ് തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ചെങ്കല്‍ രഘുവായി ബിജു മേനോന്‍ എത്തുമ്പോള്‍ മീര എന്ന കഥാപാത്രമായിട്ടാണ് അനുസിത്താര എത്തുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു മികച്ചു കുടുംബ ചിത്രമാണ് പടയോട്ടമെന്ന് നേരത്തെ അഭിപ്രായങ്ങള്‍ വന്നിരുന്നു. ബിജുമേനോനൊപ്പം അനുസിത്താരയുടെ പ്രകടനവും ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പടയോട്ടത്തിനു ശേഷം ബിജു മേനോനു അനു സിത്താരയും ഒന്നിക്കുന്ന മറ്റൊരു ചിത്രം കൂടി വരികയാണ്.

biju menon,anu sithara

വടക്കന്‍ സെല്‍ഫി എന്ന സിനിമയ്ക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയ സജീവ് പാഴൂരാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ ഒരു കല്ലാശ്ശാരിയായാണ് ബിജു മേനോന്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. പടയോട്ടത്തിനു ശേഷവും നിരവധി സിനിമകളാണ് അനുവിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. ചാക്കാച്ചനൊപ്പമുളള ജോണി ജോണി യെസ് അപ്പ,ഒരു കുപ്രസിദ്ധ പയ്യന്‍. ആന്‍ഡ് ദ ഓസ്‌ക്കര്‍ ഗോസ്ടു, എകെസാജന്റെ സിനിമ തുടങ്ങിയവയാണ് അനുസിത്താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X