ബിജു മേനോന്റെ ജംപര്‍ തമ്പി
ദിലീഷ് നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോമഡിയുമായി വീണ്ടും ബിജു മേനോന്‍ എത്തുന്നു. പൃഥ്വിരാജ് നായകനാകുന്ന ടമാര്‍ പടാര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ബിജു പ്രധാനപ്പെട്ടൊരു കഥാപാത്രം ചെയ്യുന്നത്.
ജംപര്‍ തമ്പി എന്നാണ് ചിത്രത്തില്‍ ബിജു മേനോന്റെ പേര്. പേര് കേള്‍ക്കുമ്പോള്‍ത്തന്നെ കഥാപാത്രത്തെക്കുറിച്ച് ഏതാണ്ടൊരു രൂപം പ്രേക്ഷകര്‍ക്ക് കൈവരും. ആളുകളെ ചിരിച്ച് മണ്ണു കപ്പിക്കാന്‍ പോന്ന കഥാപാത്രമായിരിക്കും ബിജുവിന്റേതെന്നാണ് സൂചന. ഓര്‍ഡിനറി, മല്ലുസിങ്, റോമന്‍സ് തുടങ്ങിയ ചിത്രങ്ങളിലെ മുഴുനീള കോമഡി വേഷത്തിന് ശേഷം ബിജു ചെയ്യുന്ന ഹാസ്യ കഥാപാത്രമാണ് ടമാര്‍ പടാറിലേത്.

ഇതുവരെ ബിജു ചെയ്ത കോമഡി കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ടമാര്‍ പടാറിലേതെന്നാണ് സംവിധായകന്‍ പറയുന്നത്.
മുമ്പ് വില്ലന്‍, സീരിയസ് കഥാപാത്രങ്ങള്‍ ചെയ്തിരുന്ന ബിജു വമ്പന്‍ മേക്കോവറിലൂടെയാണ് ഹാസ്യ കഥാപാത്രങ്ങളിലേയ്ക്ക് എത്തിയത്. ബിജുവിന് ഹാസ്യം നന്നായിച്ചേരുമെന്ന് അദ്ദേഹം അത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാവുകയും ചെയ്യും.


Click it and Unblock the Notifications