തുറമുഖത്തില്‍ നിവിന്‍ പോളിക്കൊപ്പം ബിജു മേനോനും! രാജീവ് രവി ചിത്രത്തിന്റെ പുതിയ വിശേഷങ്ങളിങ്ങനെ!

By Midhun Raj

Recommended Video

രാജീവ് രവിയുടെ തുറമുഖത്തില്‍ നിവിനൊപ്പം ബിജു മേനോനും | filmibeat Malayalam

മലയാളത്തില്‍ സഹനടനില്‍നിന്നും നായകനിരയിലേക്ക് ഉയര്‍ന്ന താരങ്ങളില്‍ ഒരാളാണ് ബിജു മേനോന്‍. താരത്തിന്റെ സിനിമകള്‍ക്ക് എപ്പോഴും മികച്ച സ്വീകരണം പ്രേക്ഷകര്‍ നല്‍കാറുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളായിരുന്നു ബിജു മേനോന്റെതായി കൂടുതല്‍ പുറത്തിറങ്ങിയിരുന്നത്. താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ആനക്കളളന്‍ സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍നിന്നും നേടിയത്.

ആനക്കളളനു ശേഷം കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി എന്ന ചിത്രത്തിലാണ് ബിജു മേനോന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം നടന്റെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. നിവിനും ബിജു മേനോനും ആദ്യമായി ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളായിരുന്നു വന്നത്.

നിവിനൊപ്പം ബിജു മേനോന്‍

നിവിനൊപ്പം ബിജു മേനോന്‍

കായംകുളം കൊച്ചുണ്ണി,മിഖായേല്‍ എന്നീ സിനിമകളുടെ വിജയത്തിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നടനാണ് നിവിന്‍ പോളി. നിവിന്‍ നായകനാകുന്ന പുതിയ ചിത്രത്തിലാണ് ബിജു മേനോന്‍ എത്തുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം തുല്യ പ്രാധാന്യമുളള വേഷമായിരിക്കും ബിജു മേനോനെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിനിമയില്‍ ശക്തമായൊരു കഥാപാത്രം തന്നെയാകും താരത്തിന് ഉണ്ടാവുകയെന്നും അറിയുന്നു.

രാജീവ് രവിയുടെ സിനിമ

രാജീവ് രവിയുടെ സിനിമ

രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുറമുഖം എന്നാണ് പേരിട്ടിരിക്കുന്നത്. അന്നയും റസൂലും,ഞാന്‍ സ്റ്റീവ് ലോപ്പസ്,കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് രാജീവ് രവി പുതിയ സിനിമയുമായി എത്തുന്നത്. ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞാണ് സംവിധായകന്‍ സിനിമയൊരുക്കുന്നത്. കൊച്ചി തുറമുഖമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഷൂട്ടിംഗ്

ഷൂട്ടിംഗ്

മാര്‍ച്ചിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. 1950കളില്‍ നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. കയറ്റിറക്കു തൊഴിലാളികളുടെ ചാപ്പാ സമ്പ്രദായത്തിനെതിരെ മട്ടാഞ്ചേരിയില്‍ നടന്ന സംഭവമാണ് ചിത്രത്തിന് ആധാരമെന്നും അറിയുന്നു.തുറുമുഖം എന്ന പേരില്‍ കെഎം ചിദംബരം രചിച്ച നാടകത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊളളുന്നതായിരിക്കും ചിത്രമെന്നും സൂചനയുണ്ട്. കെഎം ചിദംബരത്തിന്റെ മകന്‍ ഗോപന്‍ ചിദംബരത്തിന്റെതാണ് തിരക്കഥയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നായിക നിമിഷ

നായിക നിമിഷ

നിമിഷ സജയനാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. ഒരു കുപ്രസിദ്ധ പയ്യനും ശേഷം നിമിഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് തുറമുഖം. നിമിഷയുടെ ആദ്യ സിനിമയായ തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിച്ചത് രാജീവ് രവി ആയിരുന്നു. ചിത്രത്തിലെ മറ്റു താരനിരയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

നിരവധി പുതുമുഖങ്ങളും

നിരവധി പുതുമുഖങ്ങളും

തുറമുഖം പ്രഖ്യാപിയ്ക്കുന്നതിന് മുന്‍പ് നിവിന്‍ പോളിയ്‌ക്കൊപ്പം രാജീവ് രവി മറ്റൊരു ചിത്രം പ്രഖ്യാപിച്ചിരുന്നു. പ്രശസ്ത നാടക നടന്‍ എന്‍ എന്‍ പിള്ളയുടെ ജീവിത കഥ ആസ്പദമാക്കിയായിരുന്നു ആ ചിത്രം. എന്നാല്‍ അതേക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തുവന്നിരുന്നില്ല. ഇപ്പോള്‍ തുറമുഖം എന്ന ചിത്രവുമായി മുന്നോട്ടുപോവുകയാണ് സംവിധായകന്‍. അടുത്തിടെ ചിത്രത്തിലേക്ക് വിവിധ പ്രായത്തിലുളള പുതുമുഖങ്ങളെ തേടി കാസ്റ്റിംഗ് കോളും വന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X