»   » അച്ചായന്‍ വേഷവുമായി ബിജു മേനോന്‍

അച്ചായന്‍ വേഷവുമായി ബിജു മേനോന്‍

Posted By:
Subscribe to Filmibeat Malayalam
Biju Menon
ബോബന്‍ സാമുവലിന്റെ 'റോമന്‍സ്' എന്ന ചിത്രത്തിന് ശേഷം വീണ്ടുമൊരു ക്രിസ്്ത്യന്‍ കഥാപാത്രവുമായി ബിജുമേനോന്‍ എത്തുകയാണ്. നവാഗതനായ അനില്‍ പി വാസുദേവന്‍ ഒരുക്കുന്ന 'തലതൊട്ടപ്പനി'ലാണ് ബിജുമേനോന്‍ തനി അച്ചായന്‍ കഥാപാത്രമായി വേഷമിടുന്നത്.

,ചട്ടമ്പിനാട് ,ചോക്ലേറ്റ് ,മേക്കപ്പ് മാന്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, വെനീസിലെ വ്യാപാരി എന്നീ ചിത്രങ്ങളില്‍ ഷാഫിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് അനില്‍. ചിത്രത്തിന്റെ കഥയും അനിലിന്റേതു തന്നെയാണ്.

തന്റെ സഹോദരന്റെ നാല് ആണ്‍മക്കള്‍ക്കൊപ്പം പ്രായവ്യത്യാസം കണക്കാക്കാതെ ഇടപഴകുന്ന കഥാപാത്രത്തെയാണ് ബിജുമേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റോമന്‍സില്‍ ഷിബുവെന്ന കഥാപാത്രത്തെയാണ് ബിജുമേനോന്‍ അവതരിപ്പിക്കുന്നത്. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ ശന്തസുന്ദരമായ ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

ബിജുമേനോന് ശ്രദ്ധേയമായ വേഷം സമ്മാനിച്ച ഓര്‍ഡിനറി എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ നിഷാദ് കോയ-മനുപ്രസാദ് ടീമാണ് തലതൊട്ടപ്പനും തിരക്കഥയൊരുക്കുന്നത്. ഓര്‍ഡിറനിയിലെ ബിജുമേനോന്റെ വേറിട്ട ഭാഷാശൈലി പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ലക്ഷ്മിനാഥ് ക്രിയേഷന്‍സിന്റെ ബാനറില്‍ സുദീഷ് പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജുമേനോന് പുറമേ മലയാളത്തിലെ അഞ്ച് യുവതാരങ്ങളും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

English summary
After providing the biggest hit of the year in the recent 'Ordinary' featuring Kunchakko Boban and Biju Menon, the writer duo Manu Prasad and Nishad koya will team up once again for the new movie 'Thalathottappan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam