»   » ഇന്ദ്രജിത്-ബിജുമേനോന്‍ കുട്ടുകെട്ടില്‍ ലക്ഷ്യം ഒരുങ്ങുന്നു

ഇന്ദ്രജിത്-ബിജുമേനോന്‍ കുട്ടുകെട്ടില്‍ ലക്ഷ്യം ഒരുങ്ങുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

ത്രില്ലര്‍ ചിത്രങ്ങളുടെ തോഴനായ ജിത്തുജോസഫിന്റെ പുതിയ ചിത്രമാണ് ലക്ഷ്യം. അന്‍സാര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങള്‍ ജിത്തുജോസഫിന്റെ സിനിമയിലെ പതിവ് ദൃശ്യമാണ്. ഇന്ദ്രജിത്ത്, ബിജുമേനോന്‍ കൂട്ടുകെട്ടാണ് ലക്ഷ്യത്തില്‍ അഭിനയിക്കുന്നത്. പൂയംകുട്ടി വനത്തിലാണ് ചിത്രത്തിന്റെ കൂടുതല്‍ ഭാഗം ചിത്രീകരിക്കുന്നത്. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പുലിമുരുകന്‍ ചിത്രീകരിച്ചതും ഇതേ വനത്തില്‍ വെച്ചാണ്.

2 കുറ്റവാളികളുടെ വനത്തിലൂടെയുള്ള യാത്രയാണ് ലക്ഷ്യത്തിന്റെ പ്രധാന സവിശേഷത. പീരുമേട് നിന്നും എറണാകുളത്തേക്ക് ചേരി നിവാസിയായ മുസ്തഫയും ടെക്കിയായ വിമലും നടത്തുന്ന യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന ത്രില്ലിങ് നിമിഷങ്ങളാണ് ലക്ഷ്യം. മുസ്തഫയായി ബിജുമേനോനും വിമല്‍ ആയി ഇന്ദ്രജിതും വേഷമിടുന്നു. കഥാപാത്രങ്ങളുടെയും ഭൂതകാലത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലേക്കുള്ള മാറ്റവും അവര്‍ എങ്ങനെ കുറ്റവാളികളായി എന്നുമുള്ള കാര്യമാണ് ചിത്രം പറയുന്നത്. അതിനാല്‍ത്തന്നെ ചിത്രത്തിന്റെ സെക്കന്റ് ഹാഫില്‍ ഇവരുടെ മേക്ക് ഓവര്‍ പ്രതീക്ഷിക്കാം.

Indrajith

സംസ്ഥാന അവാര്‍ഡ് നേടിയ മുഖാമുഖം എന്ന ടെലിഫിലിം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 2017 ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

English summary
Biju Menon and Indrajith will be seen sharing the screen space in the upcoming Malayalam movie, which has been titled as Lakshyam. The film, directed by debutante Anzar Khan, has its script written by Jeethu Joseph.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam