പാവങ്ങളുടെ ബിജു മേനോനും ബിജു മേനോനും
ജോജു ജോര്‍ജ്, മലയാള സിനിമയില്‍ അടുത്തിടെ ആവര്‍ത്തിക്കപ്പെട്ടു കേള്‍ക്കുന്ന പേരാണിത്. വില്ലന്റെ സഹായിയായെത്തിയ ജോര്‍ജു, വില്ലന്മാരെല്ലാം ഹാസ്യതാരങ്ങളായപ്പോള്‍ ആവ വഴി തന്നെ സഞ്ചരിച്ചു. 'പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും' എന്ന ചിത്രത്തിലൂടെ ജോജുവിന്റെ കരിയറും മാറി മറഞ്ഞു ഇപ്പോള്‍ മലയാള സിനിമയില്‍ അറിയപ്പെടുന്ന ജോജുവിനെ പാവങ്ങളുടെ ബിജു മേനോന്‍ എന്ന വിളിപ്പേരുമുണ്ട്
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
എന്നും ബിജു മേനോന്റെ പേരിലറിയപ്പെടുന്നതിന് ജോജുവിന് ഒരിക്കലും പരിഭവമില്ല. പാവങ്ങളുടെ ബിജു മേനോന്‍, നടന്‍ ബിജുമേനോനും പരിചയപ്പെട്ടതിലും അവിടെ നിന്നിങ്ങോട്ടുള്ള സിനിമാ ജീവിതത്തിലും ഒരു കഥ തന്നെയുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ജോജു അതേ കുറിച്ച് പറയുകയുണ്ടായി.

ഷിജു എന്ന ചങ്ങാതി വഴിയാണ് ജോജു ബിജുവിനെ പരിചയപ്പെടുന്നത്. ആദ്യകൂടിക്കാഴ്ചയില്‍ തന്നെ അടുത്ത ചങ്ങാതിമാരായി. ഈശ്വരനാണ് തന്നെ അവിടെ എത്തിച്ചതെന്ന് ഇന്നും ജോജു വിശ്വസിക്കുന്നു. നാലുകൊല്ലത്തോളം ബിജു മേനോന്റെ തണലിലാണ് താന്‍ ജീവിച്ചതെന്ന് ജോജു പറയുന്നു. ബിജു മേനോന്റെ ചങ്ങാതിയെന്ന മേല്‍വിലാസമാണത്രെ നാട്ടിലുമുണ്ടായിരുന്നത്.
അക്കാലത്തൊക്കെ ഒരു ജോഡി പാന്റും ഷര്‍ട്ടുമാണ് എന്റെ ഏക സമ്പാദ്യം. രാത്രി വീട്ടില്‍ മടങ്ങിയെത്തിയാല്‍ ഉടന്‍ തുണി നനച്ചിടും. അത് ഉണങ്ങുന്നതിനനുസരിച്ചാണ് പിറ്റേദിവസത്തെ എന്റെ പരിപാട് ചാര്‍ട്ട് ചെയ്യുന്നത്. ഇതൊക്കെ ബിജു മനസ്സിലാക്കിയിട്ടാവാം, പിന്നീടൊക്കെ എപ്പോള്‍ ബിജുവിനൊരും ഡ്രസ്സ് എടുത്താലും എനിക്കും ഒരു ജോഡി എടുക്കും. അങ്ങനെ എത്രയോ തവണ എനിക്ക് വസ്ത്രവും ഭക്ഷണവും വാങ്ങിത്തന്നിട്ടുണ്ട് ബിജു. അപ്പോഴൊക്കെ ആരും കാണാതെ ഞാന്‍ കണ്ണു തുടച്ചിട്ടുണ്ട്.
ഒരിക്കലും തീരാത്ത കടപ്പാടാണ് എനിക്ക് ബിജു മേനോനോട്. എന്റെ സഹോദരിയുടെ വിവാഹം മുന്നില്‍ നിന്ന് നടത്തിയതും ബിജുവാണ്. ഒരിക്കലും വീട്ടാന്‍ പറ്റാത്ത കടം. ഇപ്പോള്‍ എനിക്ക് നടന്‍ എന്നൊരു മേല്‍വിലാസമുണ്ട്. പക്ഷെ എപ്പോഴും ബിജുമേനോന്റെ മേല്‍വിലാസത്തിലറിയപ്പെടാനാണ് ആഗ്രഹിക്കുന്നതും കൊതിക്കുന്നതും- ജോജു ജോര്‍ജ് പറഞ്ഞു.


Click it and Unblock the Notifications