വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും വീണ്ടും! ആദ്യരാത്രിയുടെ പോസ്റ്റര്‍ പുറത്ത്
വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ബിജു മേനോനും ജിബു ജേക്കബും. തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്ന ചിത്രം ബിജു മേനോന്റെ കരിയറിലും വഴിത്തിരിവുണ്ടാക്കിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരുന്നത്.
ബിജു മേനോന്റെ സിപി മാമച്ചന്‍ എന്ന കഥാപാത്രമായിരുന്നു തിയ്യേറ്ററുകളില്‍ കൂടുതല്‍ ഓളമുണ്ടാക്കിയിരുന്നത്. ചെറിയ ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നും മികച്ച കളക്ഷനും നേടിയെടുത്തിരുന്നു, വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും വീണ്ടുമൊന്നിക്കുന്ന സിനിമ വരികയാണ്. ബിജു മേനോന്‍ തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചിരുന്നത്.

ആദ്യരാത്രി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹാരിസും ജെബിനും ഒരുക്കിയ തിരക്കഥയിലാണ് ബിജു മേനോന്‍റെ ആദ്യ രാത്രി എന്ന സിനിമ ഒരുങ്ങുന്നത്. ബിജിബാല്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ശ്രീജിത്ത് നായര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ഇത്തവണയും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു കുടുംബ ചിത്രമായിരിക്കും ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെള്ളിമൂങ്ങയ്ക്ക് ലഭിച്ച മികച്ച സ്വീകാര്യത പുതിയ ചിത്രത്തിനും ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ആദ്യ രാത്രിക്കും പുറമെ നിരവധി ചിത്രങ്ങള്‍ ബിജു മേനോന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications











