അയ്യപ്പനും കോശിക്കും പിന്നാലെ ബിജു മേനോനും ജോണി ആന്റണിയും ഒന്നിക്കുന്നു

By Midhun Raj

അയ്യപ്പനും കോശിയുടെ വിജയത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് ബിജു മേനോന്‍. സച്ചി സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. അയ്യപ്പന്‍ നായരായി പൂണ്ടുവിളയാടുകയായിരുന്നു നടന്‍. സിനിമയില്‍ സംവിധായകന്‍ ജോണി ആന്റണിയും ചെറിയ റോളില്‍ എത്തിയിരുന്നു.

biju menon-johny antony

അയ്യപ്പനും കോശിക്കും പിന്നാലെ തന്റെ പുതിയ ചിത്രത്തിലെ നായകന്‍ ബിജു മേനോനാണെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍. അഭിനേതാവായി തിളങ്ങി നില്‍ക്കുന്ന ജോണി ആന്റണി ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും സംവിധായകനാവുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജു മേനോന്‍ ചിത്രത്തെക്കുറിച്ചുളള സൂചനകള്‍ സംവിധായകന്‍ നല്‍കിയത്.

ഇതിന്റെ ജോലികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഉടന്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ജോണി ആന്റണി പറഞ്ഞു. ഇതിന് മുന്‍പ് ഭയ്യാ ഭയ്യാ, മാസ്‌റ്റേഴ്‌സ്‌ തുടങ്ങിയ സിനിമകളിലാണ് ബിജു മേനോനും ജോണി ആന്റണിയും ഒരുമിച്ച് പ്രവര്‍ത്തിച്ചത്. അയ്യപ്പനും കോശിക്കും പുറമെ തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും ജോണി ആന്റണി അഭിനയിച്ചിരുന്നു.

More from Filmibeat

Read more about: biju menon johny antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X