»   » എങ്ങനെ പണക്കാരനാകാം, ബിജു മേനോനും വാസ്തവത്തിലെ പൃഥ്വിരാജും തമ്മിലെന്ത് ബന്ധം?

എങ്ങനെ പണക്കാരനാകാം, ബിജു മേനോനും വാസ്തവത്തിലെ പൃഥ്വിരാജും തമ്മിലെന്ത് ബന്ധം?

Posted By: Sanviya
Subscribe to Filmibeat Malayalam

രഞ്ജിത്തിന്റെ ലീലയിലാണ് ബിജു മേനോന്‍ ഇപ്പോള്‍ അഭിനയച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ വികെ പ്രകാശിന്റെ മരുഭൂമിയിലെ ആന, ആസിഫ് അലിക്കൊപ്പം അനുരാഗ കരിക്കിന്‍ വെള്ളം തുടങ്ങിയ ചിത്രങ്ങളെല്ലാം ബിജു മേനോന്‍റെ വരാനിരിക്കുന്ന ചിത്രങ്ങളാണ്. എന്നാല്‍ ഇതിനെല്ലാം പുറമെ സുഹൃത്തും സംവിധായകനുമായ ജോസ് തോമസിന്റെ പുതിയ ചിത്രത്തിനും ബിജു മേനോന്‍ ഡേറ്റ് കൊടുത്തു കഴിഞ്ഞു.

വെള്ളകടുവ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും ബിജു മേനോനാണെന്ന് കേട്ടിരുന്നു. ഒരു കോമഡി ത്രില്ലറായ ചിത്രത്തില്‍ ബിജു മേനോനൊപ്പം ഇന്നസെന്റും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജ്വല്ലറി ഉടമയായ ലോലപ്പന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്നസെന്റ് അവതരിപ്പിക്കുന്നത്. ഇന്നസെന്റ് അവതരിപ്പിക്കുന്ന ലോലപ്പന്‍ എന്ന കഥാപാത്രത്തിന്റെ ഡ്രൈവറായാണ് ബിജു മേനോന്‍ എത്തുന്നത്.

biju-menon-01

എങ്ങനെ ഒരു പണക്കാരനാകാം എന്ന ആഗ്രഹവുമായാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. എന്നാല്‍ ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം വാസ്തവത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രവുമായി ചെറിയ സാമ്യമുണ്ടെന്നും പറയുന്നു.

ബാബു ജനാര്‍ദ്ദനനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. രഞ്ജിത്തിന്റെ ലീലയുടെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷമാണ് വെള്ളക്കടുവയുടെ ഷൂട്ടിങ് ആരംഭിക്കുക. തൃശ്ശൂരാണ് പ്രധാന ലൊക്കേഷന്‍.

-
-
-
-
-
-
-
-
English summary
Biju Menon in Jose Thomas next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam