»   » കുഞ്ചാക്കോ-ബിജുമേനോന്‍ കൂട്ടുകെട്ട് കസറുന്നു

കുഞ്ചാക്കോ-ബിജുമേനോന്‍ കൂട്ടുകെട്ട് കസറുന്നു

Posted By:
Subscribe to Filmibeat Malayalam
Biju Menon-Kunchako Boban
ഏതെങ്കിലുമൊരു കൂട്ടുകെട്ട് സിനിമയില്‍ ഹിറ്റായാല്‍ പിന്നീടുള്ള സംവിധായകരെല്ലാം അവര്‍ക്കുപിന്നാലെയായിരിക്കും. കുഞ്ചാക്കോ ബോബന്‍-ബിജുമേനോന്‍ കൂട്ടുകെട്ടാണ് ഇപ്പോള്‍ സംവിധായകരുടെ ഇഷ്ട നായകര്‍. സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറിയുടെ സൂപ്പര്‍ഹിറ്റ് വിജയത്തോടെയാണ് ചാക്കോച്ചന്‍ബിജു കൂട്ടുകെട്ടിനു പ്രസക്തി കൂടിയത്.

ഷാഫി സംവിധാനം ചെയ്യുന്ന 101 വെഡ്ഡിങ്ങിന്റെ പ്രധാന ആകര്‍ഷണം ഇവരാണ്. ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്നുണ്ടെങ്കിലും ചാക്കോച്ചനും ബിജുവുമായിരിക്കും കൂടുതല്‍ സമയം സ്‌ക്രീനില്‍ ഒന്നിക്കുക. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന റോമന്‍സിലും ഇവര്‍തന്നെയാണ് നായകര്‍. ജനപ്രിയന്‍ എന്ന സൂപ്പര്‍ഹിറ്റിനു ബോബന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആകാശ് എന്നാണ് കുഞ്ചാക്കോയുടെ കഥാപാത്രത്തിന്റെ പേര്. ബിജുവിന്റെ പേര് ഷിബുവും. നിവേദിത തോമസ് ആണ് നായിക.

വെള്ളരിപ്രവിന്റെ ചങ്ങാതിയുടെ നിര്‍മാതാക്കളായ അരുണ്‍ഘോഷും ബിജോയ് ചന്ദ്രനുമാണ് നിര്‍മാതാക്കള്‍. കേരളതമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ പൂമാലയിലെ കഥയാണ് ബോബന്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തു പറയുന്നത്.

ബിജുവും ചാക്കോച്ചനും ഒന്നിച്ച മല്ലുസിങ്ങ് ഇപ്പോഴും തിയറ്ററില്‍ തമാശയുടെ മാലപ്പടക്കം തീര്‍ത്തുകൊണ്ടിരിക്കുകയാണ്. സംവിധായകന്‍ വൈശാഖിന്റെ രണ്ടാമത്തെ ചിത്രമായ സീനിയേഴ്‌സിലും ഇവര്‍ ഒന്നിച്ചുണ്ടായിരുന്നു.

English summary
After Sugeeth’s Ordinary, Biju Menon-Kunchacko Boban will be seen together in Shafi’s upcoming flick 101 Weddings.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam