കുഞ്ഞോളങ്ങള്‍ തഴുകുന്ന മുല്ലക്കരയിൽ 'ആദ്യരാത്രി' ആഘോഷിക്കാൻ ബിജു മേനോൻ...
വെളളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ബിജു മേനോനും സംവിധായകൻ ബിബു ജേക്കബും ഒന്നിക്കുന്ന ചിത്രമാണ് ആദ്യരാത്രി. ചിത്രത്തിന്റെ ഫസ്റ്റ് ലിക്ക് പേസ്റ്റർ പുറത്ത്. സംവിധായകൻ ജിബു തന്നെയാണ് ചിത്രത്തിന്റ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. വട്ടക്കായലിന്‍റെ കുഞ്ഞോളങ്ങള്‍ തഴുകുന്ന 'മുല്ലക്കര ' എന്ന കൊച്ചു ഗ്രാമത്തിലെ വിശേഷങ്ങള്‍ ഇവരിലൂടെ തുടങ്ങുന്നു' എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ബിജു മേനോനെ കൂടാതെ അജു വര്‍ഗ്ഗീസ്, മനോജ് ഗിന്നസ്, വിജയരാഘവന്‍, ബിജു സോപാനം, സ്‌നേഹ, വീണ നായര്‍, ശോഭ, സ്റ്റെല്ല, തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സാധിഖ് കബീര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് ബിജിപാലാണ് .സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത് .
2014 ൽ പുറത്തിറങ്ങിയ ഒരു രാഷ്ട്രീയ ഹാസ്യചിത്രമാണ് വെള്ളിമൂങ്ങ. ഏറെ പ്രതീക്ഷയില്ലാതെ എത്തിയ ചിത്രം തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. എന്നാൽ ആദ്യരാത്രിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ബിജു മേനോൻ സംവൃത സുനിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. സുനി എന്ന കെട്ടിടം പണിക്കാരനെയാണ് ബിജുമേനോൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











