മലയാള സിനിമയിലെ പുതിയ പരീക്ഷണം! ജിഫ് പോസ്റ്ററുമായി ഒരായിരം കിനാക്കളാല്‍, സംഗതി കലക്കി

മലയാളത്തിൽ ഇതാദ്യമായാണ് ജിഫ് പോസ്റ്റർ പരീക്ഷണം.

പ്രമോദ് മോഹൻ സംവിധാനം ചെയ്യുന്ന ബിജു മേനോന്റെ ഒരായിരം കിനാക്കളാൽ എന്ന ചിത്രത്തിന്റെ ജിഐഎഫ് ഫോർമാറ്റിലുള്ള കാരക്റ്റൽ പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിൽ ഇതാദ്യമായാണ് ജിഫ് പോസ്റ്റർ പരീക്ഷണം. രഞ്ജി പണിക്കർ എന്റർടൈമെന്റിന്റെ് ബാനറിൽ രഞ്ജി പണിക്കർ, ജോസ് മോൻ സൈമൻ, ബ്രീജീഷ് മൂഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

biju menon

യുകെയിൽ നിന്ന് കൊച്ചിയിലേയ്ക്ക് തിരിച്ചെത്തുന്ന ഒരു കുടുംബത്തിന്റെ കഥാപറയുന്നതാണ് ചിത്രം.ഒരു പാട് നർമ മൂഹുർത്തങ്ങളുള്ള ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പേര് പോലെ ഒരു കൂട്ടും ആളുകളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ കഥപറയുന്ന ചിത്രമാണിത്. മുദ്ദുഗൗ ഫെയിം ശാരു പി വർഗീസാണ് ചിത്രത്തിലെ നായിക.

ഒരായിരം കിനാക്കളായി എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് കിരൺ വർമ്മയും ഹൃഷികേശും ചേർന്നാണ്. രഞ്ജിത്ത് മേലേപ്പാടാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. റാംജി റാവൂ സ്പീക്കിങ് എന്ന ഹിറ്റ് ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ ഒരായിരം കിനാക്കളാൽ എന്ന ഗാനവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ആരംഭത്തിലാണ് ഈ ഗാനം ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇത് തന്റെ ഗുരുക്കളായ സിദ്ദിഖ് ലാലിനുളള സമർപ്പണമാണെന്ന് സംവിധായകൻ പ്രമേദ് പറഞ്ഞിരുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X