twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാദിര്‍ഷയുടെ അടുത്ത ചിത്രത്തില്‍ നായകനായി ബിജു മേനോന്‍: ഇത് പൊളിക്കുമെന്ന് ആരാധകര്‍! കാണാം

    By Midhun
    |

    മലയാള സിനിമയില്‍ ആദ്യ കാലത്ത് സഹനടനായും വില്ലനായും തിളങ്ങിനിന്ന താരമായിരുന്നു ബിജുമേനോന്‍. ജിബു ജേക്കബ് സംവിധാനം ചെയ്ത വെളളിമൂങ്ങ എന്ന ചിത്രത്തിനു ശേഷമാണ് നായക കഥാപാത്രങ്ങള്‍ കൂടുതലായി താരത്തെ തേടിയെത്തിയിരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. അജു വര്‍ഗീസും ഒരു പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ നിക്കി ഗല്‍റാണിയായിരുന്നു നായികയായി എത്തിയിരുന്നത്.

    റിലീസിങ്ങിനൊരുങ്ങി പ്രേമം ടീമിന്റെ തൊബാമ: ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റ്റിലീസിങ്ങിനൊരുങ്ങി പ്രേമം ടീമിന്റെ തൊബാമ: ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റ്

    ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെളളം ബിജു മേനോന്റെതായി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലായിരുന്നു ബിജു മേനോന്‍ എത്തിയിരുന്നത്. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത രക്ഷാധികാരി ബൈജു എന്ന ചിത്രമായിരുന്നു താരത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വലിയ ഹിറ്റുകളിലൊന്നായി മാറിയത്. പുതിയ വര്‍ഷത്തില്‍ കൈനിറയെ ചിത്രങ്ങളാണ് ബിജു മേനോനുളളത്.

    രക്ഷാധികാരി ബൈജുവിന്റെ വിജയം

    രക്ഷാധികാരി ബൈജുവിന്റെ വിജയം

    ബിജു മേനോന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായാണ് രക്ഷാധികാരി ബൈജു അറിയപ്പെടുന്നത്. ചിത്രത്തില്‍ കുമ്പളം ബൈജു എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമായിരുന്നു ബിജു മേനോന്‍ നടത്തിയിരുന്നത്. ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായിട്ടായിരുന്നു ചിത്രം പുറത്തിറങ്ങിയിരുന്നത്. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥ തന്നെയായിരുന്നു ചിത്രത്തിന്റ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നത്. കഥാപാത്രങ്ങളായി എത്തിയ ഓരോ താരങ്ങളും ഗംഭീര പ്രകടനമായിരുന്നു ചിത്രത്തില്‍ നടത്തിയിരുന്നത്. വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോന് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലെ ബൈജു എന്ന കഥാപാത്രം. അജു വര്‍ഗീസ്, അലന്‍സിയര്‍, വിജയരാഘവന്‍,ദീപക്,ഹരീഷ് കണാരന്‍, മണികണ്ഠന്‍,ഇന്ദ്രന്‍സ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍

    ഒരായിരം കിനാക്കളാല്‍

    ഒരായിരം കിനാക്കളാല്‍

    ഒരായിരം കിനാക്കള്‍ എന്ന ചിത്രമായിരുന്നു ബിജു മേനോന്റെതായി ഒടുവില്‍ റിലീസ് ചെയ്തിരുന്ന ചിത്രം. ഒരുപാട് നര്‍മ മുഹൂര്‍ത്തങ്ങളുളള ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായാണ് ഒരായിരം കിനാക്കളാല്‍ പുറത്തിറങ്ങിയിരുന്നത്. യുകെയില്‍ നിന്ന് കൊച്ചിയിലേക്ക് തിരിച്ചെത്തുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. നവാഗതനായ പ്രമോദ് മോഹനായിരുന്നു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ ഒരു കൂട്ടം ആളുകളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ഒരായിരം കിനാക്കളാല്‍. ചിത്രത്തില്‍ ശ്രീരാം എന്ന കഥാപാത്രമായിട്ടായിരുന്നു ബിജു മേനോന്‍ എത്തിയിരുന്നത്. ഒരുപാട് പ്രതിസന്ധികള്‍ക്കിടിയിലും കുടുംബത്തെ മുന്നോട്ട് കൊണ്ടുപോവാനായി ബുദ്ധിമുട്ടുന്ന ശ്രീരാം എന്ന കഥാപാത്രമായിട്ടായിരുന്നു ബിജു മേനോന്‍ ഈ ചിത്രത്തില്‍ എത്തിയിരുന്നത്. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചത്

    അടുത്തത് പടയോട്ടം

    അടുത്തത് പടയോട്ടം

    ഒരായിരം കിനാക്കളാല്‍ എന്ന ചിത്രത്തിന് ശേഷം
    ബിജു മേനോന്‍ നായകനാവുന്ന പുതിയ ചിത്രമാണ് പടയോട്ടം. നവാഗതനായ റഫീഖ് ഇബ്രാഹീമാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍
    വേറിട്ടൊരു ഗെറ്റപ്പിലാണ് ബിജു മേനോന്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്ററില്‍ ബിജു മേനോന്‍ പുതിയ ലുക്കിലായിരുന്നു എത്തിയിരുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന മെഗാഹിറ്റ് ഒരുക്കിയ വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. പടയോട്ടത്തില്‍ ചെങ്കര രഘുവെന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു കുടുംബ ചിത്രമായിരിക്കും പടയോട്ടം എന്നാണറിയുന്നത്. ദിലീഷ് പോത്തന്‍,ഹരീഷ് കണാരന്‍,സുധി കോപ്പ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേക്ക് ചെങ്കര രഘുവും സംഘവും പോവുന്നതും യാത്രയ്ക്കിടെയുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.

    നാദിര്‍ഷയുടെ ചിത്രത്തില്‍ നായകന്‍

    നാദിര്‍ഷയുടെ ചിത്രത്തില്‍ നായകന്‍

    കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനാണ് നായകനാവുന്നത്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിര്‍മ്മിക്കുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യമുളളതായിരിക്കുമെന്നാണ് അറിയുന്നത്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രമായിരുന്നു നാദിര്‍ഷ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്തിരുന്ന ചിത്രം. പൃഥിരാജ്,ജയസൂര്യ,ഇന്ദ്രജിത്ത് തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷമിറങ്ങിയ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനും തിയ്യേറ്ററുകളില്‍ വന്‍വിജയമായി മാറിയിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തിയ ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനും ലിജോ മോളുമായിരുന്നു നായികമാരായി എത്തിയിരുന്നത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും വിഷ്ണുവിനൊപ്പം തുല്ല്യ പ്രാധാന്യമുളെളാരു വേഷത്തില്‍ എത്തിയിരുന്നു. കട്ടപ്പനയുടെ തമിഴ് റീമേക്കിനു ശേഷമായിരിക്കും നാദിര്‍ഷയുടെ ബിജു മേനോന്‍ ചിത്രമുണ്ടാവുക.

    അനു ഇമ്മാനുവല്‍ തന്നോട് ആവശ്യപ്പെട്ടത് ഇതിന്: വെളിപ്പെടുത്തലുമായി അല്ലു അര്‍ജുന്‍അനു ഇമ്മാനുവല്‍ തന്നോട് ആവശ്യപ്പെട്ടത് ഇതിന്: വെളിപ്പെടുത്തലുമായി അല്ലു അര്‍ജുന്‍

    ഗൗതം മേനോന്‍ മാത്രമല്ല! വിനീതും ടൊവിനോയുമുണ്ട് നാമില്‍! ട്രെയിലര്‍ പുറത്ത്! കാണൂഗൗതം മേനോന്‍ മാത്രമല്ല! വിനീതും ടൊവിനോയുമുണ്ട് നാമില്‍! ട്രെയിലര്‍ പുറത്ത്! കാണൂ

    English summary
    biju menon next movie with director nadirsha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X