നാല്‍പത്തിയൊന്നുമായി ബിജു മേനോനും നിമിഷയും! ലാല്‍ജോസ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
Recommended Video

തട്ടുംപുറത്ത് അച്യുതനു ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് നാല്‍പത്തിയൊന്ന്. ബിജു മേനോനും നിമിഷ സജയനുമാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലാല്‍ജോസ് തന്നെയായിരുന്നു ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.
കണ്ണൂരിലാണ് സംവിധായകന്റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ താടി നീട്ടി വേറിട്ടൊരു ഗെറ്റപ്പിലാണ് ബിജു മേനോന്‍ എത്തുന്നത്. സംസ്ഥാന പുരസ്‌കാര നേട്ടത്തിനു ശേഷം നിമിഷ സജയന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പ്രഗീഷ് പിജിയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

കണ്ണൂരിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നതെന്നാണ് അറിയുന്നത്. ബിജു മേനോനൊപ്പം ഇന്ദ്രന്‍സ്, സുരേഷ് കൃഷണ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം നിരവധി നാടക കലാകാരന്‍മാരും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നും അറിയുന്നു. എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയക്ക് രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്ങ് ചെയ്യുന്നത്.


Click it and Unblock the Notifications











