അണ്ണാ ഇതൊക്കെ വര്‍ക്കൗട്ട് ആവുമോ! കട്ടകലിപ്പില്‍ ബിജുമേനോന്‍, പടയോട്ടം ടീസര്‍ പുറത്ത്‌!!

By Desk

ബിജു മേനോന്‍ നായകനായി എത്തുന്ന പടയോട്ടം എന്ന സിനിമയുടെ ടീസര്‍ പുറത്ത്. ചിത്രത്തില്‍ കട്ടത്താടി വെച്ച ബിജു മേനോന്റെ ലുക്ക് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.കൂടാതെ ഹിറ്റ് സംവിധായകനും നടനുമായ ദിലീഷ് പോത്തന്റെ വേറിട്ട ഗെറ്റപ്പും ഏറെ ചര്‍ച്ചയായിരുന്നു.നവാഗതനായ റഫീഖ് ഇബ്രാഹിമാണ് ചിത്രത്തിന്റെ സംവിധായകന്‍. അരുണ്‍ എ ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.ചിത്രത്തില്‍ തിരുവനന്തപുരം സ്ലാങ്ങിലാണ് ബിജുമേനോന്‍ സംസാരിക്കുന്നത്.

padayottam

നടന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്.ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തന്‍, സുധി കോപ്പ,സൈജു കുറുപ്പ് എന്നിവരാണ് ടീസറിലുടനീളം ഉള്ളത്.കട്ടകലിപ്പില്‍ നില്‍ക്കുന്ന ബിജു മേനോനെ വ്യക്തമായി കാണിക്കാതെയാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്തിറക്കിയിട്ടുള്ളത്.മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആള്‍ എന്നാണ് ടീസറില്‍ ദിലീഷ് പോത്തന്‍ ബിജു മേനോനെക്കുറിച്ച് പറയുന്നത്.

ചിത്രത്തില്‍ ചെങ്കല്‍ രഘു എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ചെങ്കല്‍ രഘുവും സംഘവും തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡേക്ക് യാത്ര പോവുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് അവതരിപ്പിച്ചിരിക്കുന്നത്.അനു സിത്താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് പ്രശാന്ത് പിള്ളയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.സതീഷ് കുറുപ്പ് ഛായാഗ്രഹണവും, രതീഷ് രാജ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.പ്രശാന്ത് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍.ബാംഗ്ലൂര്‍ ഡെയ്‌സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എന്നീ മെഗാഹിറ്റുകള്‍ നിര്‍മിച്ച വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സ് ആണ് ഈ ഗ്യാംഗ്‌സറ്റര്‍ കോമഡി ചിത്രം ചിത്രം നിര്‍മിക്കുന്നത്.ഓണം റിലീസിങ്ങിനായാണ് ചിത്രം എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X