ബിജു മേനോന്‍-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
ബിജു മേനോനും പാര്‍വ്വതിയും ഒന്നിക്കുന്ന പുതിയ ചിത്രം ആര്‍ക്കറിയാം ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി. കമല്‍ഹാസനും ഫഹദ് ഫാസിലും ചേര്‍ന്നാണ് സിനിമയുടെ ടീസറും ഫസ്റ്റ്‌ലുക്കും പുറത്തിറങ്ങിയത്. കോവിഡ് പശ്ചാത്തലമാക്കി വന്നിരിക്കുന്ന ടീസറും ഫസ്റ്റ്‌ലുക്കും കൂടിയാണ് ചിത്രത്തിന്‌റേത്. ബിജു മേനോനും പാര്‍വ്വതിക്കുമൊപ്പം ഷറഫുദ്ദീനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സന്തോഷ് ടി കുരുവിളയും സംവിധായകന്‍ ആഷിക്ക് അബുവും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സനു ജോണ്‍ വര്‍ഗീസാണ് ആര്‍ക്കറിയാം സംവിധാനം ചെയ്യുന്നത്.

മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ധനും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. ജി ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. നേഹ നായരും യെക്‌സാന്‍ ഗാരി പെരേരയും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രം ഫെബ്രുവരി 26നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും ചെയ്തിരിക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ്.
ജ്യോതിഷ് ശങ്കര്‍ കലാസംവിധാനവും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പനയുമാണ്. അതേസമയം അയ്യപ്പനും കോശിയും ആണ് ബിജു മേനോന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സച്ചി സംവിധാനം ചെയ്ത സിനിമ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. അയ്യപ്പനും കോശിയില്‍ പൃഥ്വിരാജിനൊപ്പം മല്‍സരിച്ചുളള അഭിനയ പ്രകടനമാണ് ബിജു മേനോന്‍ കാഴ്ചവെച്ചത്. ഹലാല്‍ ലവ് സ്‌റ്റോറിയാണ് പാര്‍വ്വതിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. ഷറഫുദ്ദീനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചു.


Click it and Unblock the Notifications