72കാരനായുളള മേക്കോവറില്‍ ബിജു മേനോന്‍, വൈറലായി പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍
അയ്യപ്പനും കോശിയും എന്ന വിജയ ചിത്രത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് ബിജു മേനോന്‍. സച്ചി സംവിധാനം ചെയ്ത ചിത്രത്തിന്‌റെ വിജയം നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. അയ്യപ്പനും കോശിയില്‍ മല്‍സരിച്ചുളള അഭിനയ പ്രകടനമായിരുന്നു പൃഥ്വിരാജും ബിജു മേനോനും കാഴ്ചവെച്ചത്. അതേസമയം അയ്യപ്പനും കോശിയ്ക്കും പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് ബിജു മേനോന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. വേറിട്ട കഥാപാത്രങ്ങളാണ് ഓരോ സിനിമയിലും നടന്‍ ചെയ്യുന്നത്.

തന്‌റെ എറ്റവും പുതിയ ചിത്രത്തില്‍ 72കാരനായാണ് ബിജു മേനോന്‍ എത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടന്‍ പ്രായം കൂടിയ കഥാപാത്രമായി എത്തുന്നത്. ആര്‍ക്കറിയാം എന്ന ടൈറ്റില്‍ വരുന്ന ചിത്രത്തില്‍ ബിജു മേനോനൊപ്പം പാര്‍വ്വതി, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കോവിഡ് കാലം പശ്ചാത്തലമാക്കിയുളള സിനിമയാണ് ആര്‍ക്കറിയാം. ചിത്രത്തിന്റെ ടീസറും ഫസ്റ്റ്‌ലുക്കും അടുത്തിടെയാണ് പുറത്തുവന്നത്.
മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിക്ക് അബുവും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിങ്ങും ചെയ്യുന്നു. രാജേഷ് രവി, അരുണ്‍ ജനാര്‍ദ്ധനന്‍ തുടങ്ങിയവര്‍ക്കൊപ്പം സാനു ജോണ്‍ വര്‍ഗീസ് തന്നെ ചിത്രത്തിന്‌റെ തിരക്കഥ ഒരുക്കിയിരിക്കുന്നു. നേഹ നായരും യെക്‌സാന്‍ ഗാരി പെരേരയും ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. ജി ശ്രീനിവാസ് റെഡ്ഡിയാണ് ആര്‍ക്കറിയാം ചിത്രത്തിന്‌റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണുളളത്. ഫെബ്രുവരി 26നാണ് ബിജു മേനോന്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
Recommended Video
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications