»   » മമ്മൂട്ടിയും ശങ്കര്‍ രാമകൃഷ്ണനൊന്നുമല്ല, രഞ്ജിത്ത് ചിത്രത്തില്‍ നായകനായി ബിജു മേനോന്‍

മമ്മൂട്ടിയും ശങ്കര്‍ രാമകൃഷ്ണനൊന്നുമല്ല, രഞ്ജിത്ത് ചിത്രത്തില്‍ നായകനായി ബിജു മേനോന്‍

Posted By:
Subscribe to Filmibeat Malayalam

സൈക്കാര്‍ട്ടിസ്റ്റ് ഉണ്ണി ആറിന്റെ ലീല എന്ന ചെറുക്കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞു. നോവലിന്റെ പേരില്‍ തന്നെ ഒരു സിനിമ എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രം പല കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു

രഞ്ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുകുട്ടി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നും വാര്‍ത്തകളുണ്ടായിരുന്നു. അതിനിടയില്‍ ശങ്കര്‍ രാമകൃഷ്ണന്റെയും പേരും ഉയരുന്ന് വന്നു. എന്നാല്‍ അവരൊന്നുമല്ല ചിത്രത്തില്‍. ബിജു മേനോനെ നായകനാക്കി ഉടന്‍ ചിത്രം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ രഞ്ജിത്ത്.

മമ്മൂട്ടിയും ശങ്കര്‍ രാമകൃഷ്ണനൊന്നുമല്ല, രഞ്ജിത്ത് ചിത്രത്തില്‍ നായകനായി ബിജു മേനോന്‍

ലീല-ദ നെവര്‍ എന്റിങ് പ്ലേ എന്ന പേരിലാണ് രഞ്ജിത്ത് ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉണ്ണി ആറിന്റെ ലീല ചെറുക്കഥ സിനിമയാകുന്നവെന്ന് വാര്‍ത്ത വന്നിട്ട് കുറച്ചായി. പിന്നീട് ഈ പ്രോജ്ക്ട് വേണ്ടന്ന് വച്ചന്നും സംസാരമുണ്ടായിരുന്നു.

മമ്മൂട്ടിയും ശങ്കര്‍ രാമകൃഷ്ണനൊന്നുമല്ല, രഞ്ജിത്ത് ചിത്രത്തില്‍ നായകനായി ബിജു മേനോന്‍

ചിത്രത്തിലെ കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയാണ് ഏറ്റവും യോജിച്ചതെന്ന് ഉണ്ണി ആര്‍ മേനോന്‍ പറഞ്ഞിരുന്നു. മുമ്പ് മോഹന്‍ലാല്‍, ജയസൂര്യ, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരെയുംമ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു.

മമ്മൂട്ടിയും ശങ്കര്‍ രാമകൃഷ്ണനൊന്നുമല്ല, രഞ്ജിത്ത് ചിത്രത്തില്‍ നായകനായി ബിജു മേനോന്‍

മോഹന്‍ലാലോ, ജയസൂര്യയോ ഒന്നുമല്ല, ബിജു മേനോനെ നായകനാക്കാനാണ് രഞ്ജിത്തിന്റെ തീരുമാനം.

മമ്മൂട്ടിയും ശങ്കര്‍ രാമകൃഷ്ണനൊന്നുമല്ല, രഞ്ജിത്ത് ചിത്രത്തില്‍ നായകനായി ബിജു മേനോന്‍

ലീല ആകാന്‍ കൂടുതല്‍ സാധ്യത ആന്‍ അഗസ്റ്റിയനാണെന്ന് പറയുന്നു. റീമ കല്ലിങ്കലിനെയും കാര്‍ത്തിക നായരെയും നേരത്തെ ലീലയാകാന്‍ പരിഗണിച്ചിരുന്നു.

English summary
biju menon in renjith's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam