കോശിയുടെ വേഷം ചെയ്യാനായിരുന്നു സച്ചി പറഞ്ഞത്,അയ്യപ്പന്‍ നായരായി വേറെ താരങ്ങളെ നോക്കാമെന്ന് പറഞ്ഞു:ബിജു മേനോന്‍
അയ്യപ്പനും കോശിയും ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം ഗംഭീര പ്രകടനം കാഴ്ചവെച്ച താരമാണ് ബിജു മേനോന്‍. സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നും ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. മല്‍സരിച്ചുളള അഭിനയ പ്രകടനമാണ് ചിത്രത്തില്‍ പൃഥ്വിരാജും ബിജു മേനോനും കാഴ്ചവെച്ചത്. രണ്ട് പേരുടെയും കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമയിലെ കഥാപാത്രം. അയ്യപ്പന്‍ നായരില്‍ നിന്നും മൂണ്ടൂര്‍ മാടനിലേക്കുളള ബിജു മേനോന്റെ പരകായപ്രവേശമൊക്കെ തിയ്യേറ്ററുകളില്‍ ഓളമുണ്ടാക്കിയിരുന്നു.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
തുല്യപ്രാധാന്യമുളള കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ പൃഥ്വിയും ബിജു മേനോനും അവതരിപ്പിച്ചത്. ഇവര്‍ക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റ് താരങ്ങളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ഒരു സാധാരണ ചിത്രം പ്രതീക്ഷിച്ചുപോയവര്‍ക്ക് അതിന് മേലെനില്‍ക്കുന്ന സിനിമാനുഭവമാണ് അയ്യപ്പനും കോശിയും സമ്മാനിച്ചത്.

അതേസമയം അയ്യപ്പനും കോശിയില്‍ കോശി എന്ന കഥാപാത്രമാണ് സച്ചി എനിക്ക് ആദ്യം തന്നത് എന്ന് ബിജു മേനോന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചതിനെ കുറിച്ചും ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിജു മേനോന്‍ പറഞ്ഞു. അയ്യപ്പനും കോശിയും സിനിമയുടെ കഥ സച്ചി എന്നോട് പറയുമ്പോള്‍ ആദ്യം ആ സിനിമ ചെറിയ ഒരു ക്യാന്‍വാസില്‍ ചെയ്യാനിരുന്ന ചിത്രമാണ്, ബിജു മേനോന്‍ പറയുന്നു.

എന്നാല്‍ പിന്നീട് രഞ്ജിത്തേട്ടനും ശശിയേട്ടനും സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തപ്പോള്‍ ചിത്രത്തിന്‌റെ ക്യാന്‍വാസ് കുറെകൂടി വലുതായി. സച്ചി എന്നോട് ആദ്യം കഥ പറയുമ്പോള്‍ നീ കോശിയുടെ വേഷം ചെയ്യാനാണ് പറഞ്ഞത്. അയ്യപ്പന്‍ നായര്‍ കുറച്ചുകൂടി പ്രായമായ കഥാപാത്രമായതിനാല്‍ അതിന് യോജിക്കുന്ന ആരെയെങ്കിലും നോക്കണമെന്ന് സച്ചി പറഞ്ഞു.

പിന്നെ പലരോടും ഇതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. അയ്യപ്പനും കോശിയും എന്ന സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ സച്ചിയെ ഓര്‍മ്മപ്പെടുത്തിയത് സച്ചി അതിന് മുന്‍പെ ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയെ കുറിച്ചാണ്. അതും ഈഗോ വിഷയമായി വരുന്ന സിനിമയല്ല എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ സച്ചി നല്ല ആത്മവിശ്വാസത്തിലായിരുന്നു.
Recommended Video

രണ്ടും രണ്ട് ടൈപ്പ് സിനിമകള്‍ ആകുമെന്ന തിരത്തില്‍ സച്ചിക്ക് ഉറപ്പുളളത് പോലെയായിരുന്നു. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. ബിജു മേനോന്‍ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അയ്യപ്പനും കോശിയും തിയ്യേറ്ററുകളില്‍ എത്തിയത്. വലിയ റിലീസായി എത്തിയ ചിത്രം അമ്പത് കോടിക്കടുത്താണ് കളക്ഷന്‍ നേടിയത്. പൃഥ്വിക്കും ബിജു മേനോനും പുറമെ അനില്‍ നെടുമങ്ങാട്, ഗൗരി നന്ദ, രഞ്ജിത്ത് തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ജേക്ക്‌സ് ബിജോയ് ഒരുക്കിയ പാട്ടുകളും സിനിമയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











