ആഗസ്റ്റില്‍ ബിജു മേനോന്റെ രണ്ട് ചിത്രങ്ങള്‍
ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അനുരാഗ കരിക്കിന്‍ വെള്ളം ജൂലൈ ഏഴിന് തിയേറ്ററുകളിലെത്തി. ആസിഫലിയായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. മികച്ച പ്രതികരണത്തോടെ ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്.
ആഗസ്റ്റ് മാസത്തില്‍ ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്. ജോസ് തോമസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സ്വര്‍ണ്ണ കടുവയും വികെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മരുഭൂമിയിലെ ആനയും.

കോമഡി എന്റര്‍ടെയ്‌നാറാണ് രണ്ട് ചിത്രങ്ങളും. സ്വര്‍ണ കടുവയില്‍ ചെറിയ നെഗറ്റീവ് റോളാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇന്നസെന്റും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സംസ്‌കൃതി ഷോനായ്, കൃഷ്ണ ശങ്കര്‍, സനുഷ, സാജു നവോദയ എന്നിവരാണ് മരുഭൂമിയിലെ ആനയിലെ പ്രധാന കഥാപാത്രങ്ങള്‍. ദാവീദ് കാച്ചാപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദാവീദ് കാച്ചാപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











