കല്യാണ ബ്രോക്കറായി ബിജു മേനോന്റെ വരവ്! ആദ്യരാത്രിയുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത്
ജിബു ജേക്കബിന്റെ സംവിധാനത്തില്‍ ബിജു മേനോന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ആദ്യരാത്രി. വെളളിമൂങ്ങയുടെ വിജയത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും മലയാളത്തില്‍ ഒന്നിച്ചിരിക്കുന്നത്. സിനിമയുടെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമായിരിക്കും ആദ്യരാത്രിയെന്ന് സൂചന നല്‍കികൊണ്ടാണ് സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്.

ബിജു മേനോനൊപ്പം അജു വര്‍ഗീസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ തരംഗമായി മാറിയ അനശ്വര രാജനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് ശേഷമാണ് സംവിധായകന്‍ പുതിയ സിനിമയുമായി എത്തുന്നത്. വിജയരാഘവന്‍, സര്‍ജാനോ ഖാലിദ്, അശ്വിന്‍, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.
ഒക്ടോബറിലാണ് ബിജു മേനോന്റെ ആദ്യരാത്രി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്ന സിനിമ ക്വീനിലൂടെ ശ്രദ്ധേയരായ ഷാരിസ്, ജെബിന്‍ തുടങ്ങിയവരുടെ തിരക്കഥയിലാണ് ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് നായരാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.


Click it and Unblock the Notifications











