അവിയല്‍ ഇല്ലാതെ എന്ത് സദ്യ? ബിജുമേനോന്‍ ചിത്രം ആദ്യരാത്രിയുടെ കിടിലന്‍ ടീസര്‍
വെളളിമൂങ്ങയുടെ വിജയത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദ്യരാത്രി. റിലീസിങ്ങിനൊരുങ്ങുന്ന സിനിമയുടെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ആദ്യ രാത്രി ടീസറിന് മികച്ച വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ വഭിക്കുന്നത്. അവിയല്‍ ടീസര്‍ എന്ന പേരിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

മുന്തിരിവളളികള്‍ തളളിര്‍ക്കുമ്പോള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷമാണ് ജിബു ജേക്കബ് പുതിയ സിനിമയുമായി എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു സിനിമയുമായിട്ടാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. അജു വര്‍ഗീസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഒപ്പം തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജനും എത്തുന്നു. വിജയരാഘവന്‍, സര്‍ജാനോ ഖാലിദ്, അശ്വിന്‍, മനോജ് ഗിന്നസ്,ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളായി എത്തുന്നു.
ബിജിബാലാണ് ആദ്യ രാത്രിക്ക് വേണ്ടി സംഗീതം ചെയ്തിരിക്കുന്നത്. ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസ്, ജെബിന്‍ തുടങ്ങിയവവര്‍ തിരക്കഥ എഴുതിയിരിക്കുന്നു. ശ്രീജിത്ത് നായരാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ബിജു മേനോന്റെ ആദ്യരാത്രി തിയ്യേറ്ററുകളിലേക്ക് എത്തിക്കുന്നത്.


Click it and Unblock the Notifications











