For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കളളനല്ല,ആനക്കളളനായി ബിജു മേനോന്‍! ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പങ്കുവെച്ച് സംവിധായകന്‍ വൈശാഖ്!!

  By Midhun
  |

  മലയാളത്തില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ബിജു മേനോന്‍. വെള്ളിമൂങ്ങയുടെ വിജയത്തിന് ശേഷമായിരുന്നു ബിജുമേനോന്‍ നായകനായുളള കൂടുതല്‍ ചിത്രങ്ങളും ഇറങ്ങിയിരുന്നത്. ഹാസ്യത്തിന് പ്രാധാന്യമുളള ചിത്രങ്ങളിലായിരുന്നു നടന്‍ കൂടുതലായി അഭിനയിച്ചിരുന്നത്.

  അവളുടെ അരങ്ങേറ്റം കാണാന്‍ നീ കൂടി വേണമായിരുന്നു ശ്രീദേവി! മനസ് തുറന്ന് ഷബാന ആസ്മി

  പ്രമോദ് മോഹന്‍ സംവിധാനം ചെയ്ത ഒരായിരം കിനാക്കളാല്‍ എന്ന ചിത്രമായിരുന്നു ബിജുമേനോന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്. ഒരു കുടുംബ ചിത്രമായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. കൈനിറയെ ചിത്രങ്ങളാണ് ബിജു മേനോന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ബിജു മേനോന്‍ നായക വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ആനക്കളളന്‍. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

  ആനക്കളളന്‍

  ആനക്കളളന്‍

  ഇവന്‍ മര്യാദരാമന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുരേഷ് ദിവാകര്‍. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ദിലീപും നിക്കി ഗല്‍റാണിയുമായിരുന്നു ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തിയിരുന്നത്. ഇവന്‍ മര്യാദരാമന് ശേഷം സുരേഷ് ഒരുക്കുന്ന ചിത്രമാണ് ആനക്കളളന്‍. പേരു പോലെ തന്നെ ആനക്കളളനായാണ് ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. സാഹചര്യങ്ങള്‍ കൊണ്ട് കള്ളനാവേണ്ടി വന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്.

  ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമ

  ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമ

  ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായാണ് സുരേഷ് ദിവാകര്‍ ഇത്തവണയും എത്തുന്നത്. മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് വേണ്ടി തിരക്കഥയൊരുക്കിയിട്ടുളള ഉദയകൃഷ്ണയാണ് ആനക്കളളനു വേണ്ടി കഥയെഴുതിയിരിക്കുന്നത്. ആല്‍ബിയാണ് ചിത്രത്തിനു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഹരിനാരായണന്‍, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു.

  ചിത്രത്തിലെ നായികമാര്‍

  ചിത്രത്തിലെ നായികമാര്‍

  അനുശ്രീ, ഷംന കാസിം എന്നിവരാണ് ചിത്രത്തില്‍ ബിജുമേനോന്‍റെ നായികമാരായി എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ റോമന്‍സ്, ലക്ഷ്യം, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങളിലെല്ലാം കള്ളനായി തന്നെയായിരുന്നു ബിജുമേനോന്‍ അഭിനയിച്ചത്. പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമായിരുന്നു ഈ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ലഭിച്ചിരുന്നത്‌.

  മറ്റു താരങ്ങള്‍

  മറ്റു താരങ്ങള്‍

  സിദ്ധിഖ്, സായ്കുമാര്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, ബാല, കൈലാഷ്, ഹരീഷ്‌കണാരന്‍, ജനാര്‍ദ്ദനന്‍, ദേവന്‍, അനില്‍മുരളി, ബിന്ദുപണിക്കര്‍, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ജോണ്‍കുട്ടി എഡിറ്റിങ്ങും കലാസംവിധാനം സുജിത രാഘവും നിര്‍വ്വഹിക്കുന്നു. മേക്കപ്പ് സജി കാട്ടാക്കട, നിര്‍മ്മാണ നിര്‍വ്വഹണം മനോജ് കാരന്തൂര്‍. തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. പഞ്ചവര്‍ണതത്തയ്ക്കുശേഷം സപ്തതരംഗ് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്.. ആനകള്ളനിലൂടെ ബിജുമേനോന്റെ മറ്റൊരു മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. സംവിധായകന്‍ വെശാഖായിരുന്നു ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചത്‌.

  വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

  വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

  കൊച്ചുണ്ണിയെയും ഇത്തിക്കരപ്പക്കിയെയും മഹത്വവല്‍ക്കരിക്കാനല്ല സിനിമയെടുത്തത്! തുറന്നുപറഞ്ഞ് റോഷന്‍

  ഇവിടെയുളളവര്‍ക്ക് നീ ഒരു എതിരാളിയേ അല്ല! ഷിയാസിനു മുന്‍പില്‍ സാബുമോന്റെ പഞ്ച് ഡയലോഗ്! കാണൂ

  English summary
  biju menon's aana kallan movie firstlook poster released
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X