ഇവന്‍ വെറും കളളനല്ല! ആനക്കളളനാ! ചിരിപ്പൂരമൊരുക്കി ബിജുമേനോന്റെ ആനക്കളളന്‍ ട്രെയിലര്‍
ബിജു മേനോന്‍ നായകവേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ആനക്കളളന്‍.ദിലീപിന്റെ ഇവന്‍ മര്യാദരാമന്‍ സംവിധാനം ചെയ്ത സുരേഷ് ദിവാകറാണ് ആനക്കളളനുമായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ഇത്തവണയും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് ബിജു മേനോന്‍ എത്തുന്നത്.
അനുശ്രീയും ഷംനാ കാസിമുമാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രം കൂടിയാണിത്. ഹരീഷ് കണാരന്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,സുരാജ് വെഞ്ഞാറമൂട്,സിദ്ധിഖ്,സുധീര്‍ കരമന,കൈലാഷ് സായികുമാര്‍ ,ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷം സപ്തരംഗ് സിനിമാസ് നിര്‍മ്മിച്ച ചിത്രം കൂടിയാണ് ആനക്കളളന്‍.നാദിര്‍ഷയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ആല്‍ബി ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ജോണ്‍കുട്ടി എഡിറ്റിങ് ചെയ്തിരിക്കുന്നു. തിരുവനന്തപുരം,കോയമ്പത്തൂര്‍ പാലക്കാട് ,ഫോര്‍ട്ട് കൊച്ചി,ആലപ്പുഴ തുടങ്ങിയവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ആനക്കളളന്‍ പൂജാ റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.
ആനക്കളളനു പുറമെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രവും ബിജു മോനോന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയാണ് .പടയോട്ടം എന്ന ചിത്രമായിരുന്നു താരത്തിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ചിത്രം മികച്ച പ്രേക്ഷകാഭിപ്രായങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്.


Click it and Unblock the Notifications











