For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സച്ചിയെ ബിജു മേനോനാണ് പരിചയപ്പെടുത്തിയത്! പാവം ബിജുവിന്റെ ചങ്ക് തകര്‍ന്നിട്ടുണ്ടാവും,വൈറല്‍ കുറിപ്പ്

  |

  തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വിടവാങ്ങല്‍ സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. അയ്യപ്പനും കോശിയും വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ വിയോഗം. സച്ചിയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. സച്ചിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ബിജു മേനോന്‍.

  അദ്ദേഹത്തിന്റെ തിരക്കഥയിലും സംവിധാനത്തിലും നിരവധി സിനിമകളില്‍ നടന്‍ അഭിനയിച്ചിരുന്നു. സച്ചിയുടെതായി ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ചിത്രത്തില്‍ പൃഥ്വിക്കൊപ്പം ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സച്ചിയെ അനുസ്മരിച്ച് ബിജു മേനോന്റെ സുഹൃത്ത് സുരേഷിന്റെതായി വന്ന വികാരനിര്‍ഭര കുറിപ്പ് വൈറലായിരുന്നു.

  കുറിപ്പിനൊപ്പം 2011ല്‍ ബിജു മേനോന് രണ്ടാമതും സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയപ്പോള്‍ താരത്തെ പ്രശംസിച്ച് സച്ചി സ്വന്തം കൈപ്പടയില്‍ എഴുതിയ ഇന്‍വിറ്റേഷന്‍ ലെറ്ററിന്റെ ചിത്രവും സുരേഷ് പങ്കുവെച്ചിരുന്നു. സുരേഷിന്റെ വാക്കുകളിലേക്ക്: ആ ആംബുലന്‍സില്‍ പ്രിയപ്പെട്ട സച്ചി തൃശൂരില്‍ നിന്നും യാത്രയായി. അയ്യപ്പനെയും കോശിയേയും എല്ലാ പ്രിയപ്പെട്ട കൂട്ടുകാരെയും വഴിയിലുപേക്ഷിച്ച് സിനിമയുടെ അവസാനം ശുഭം എന്നെഴുതി കാണിക്കുന്ന പോലെ.

  Recommended Video

  സംവിധായകൻ സച്ചിയേ അവസാനമായി ഒരു നോക്ക് കാണാൻ എത്തി പൃഥ്വിയും മറ്റു താരങ്ങളും | FilmiBeat Malayalam

  ഒരു പാട് വര്‍ഷം മുമ്പ് സച്ചിയുടെ ചങ്കായിരുന്ന ബിജു മേനോനാണ് അന്ന് ബുള്‍ഗാന്‍ താടിക്കാരനായിരുന്ന സുന്ദരനായ സച്ചിയെ പരിചയപ്പെടുത്തി തരുന്നത്. പിന്നെ എത്രയെത്ര കണ്ടുമുട്ടലുകള്‍. 2011 ല്‍ ബിജുവിന് രണ്ടാമതും സിനിമാ സ്റ്റേറ്റ് അവാര്‍ഡു കിട്ടിയപ്പോള്‍ തൃശൂരിലെ കൂട്ടുകാരൊക്കെ കൂടി ഒരു സ്വീകരണം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ രജിതന്‍ ഡോക്ടറുടെ തൃശൂര്‍ ഔഷധിയില്‍ ഉണ്ടായിരുന്ന സച്ചിയോട് ഒരു ഇന്‍വിറ്റേഷന്‍ എഴുതി തരണമെന്ന് പറഞ്ഞപ്പോള്‍ ഒന്ന് ആലോചിക്കുന്നതു കണ്ടു.

  പിന്നെ വെട്ടും തിരുത്തുമില്ലാതെ 5 മിനിറ്റുകൊണ്ട് എഴുതി തന്നതാണ് ഇത്. ത്യശൂരിന്റ ഹൃദയം കവര്‍ന്ന ക്ഷണക്കത്തായിരുന്നു ആ എഴുത്ത്. 2011 ജൂണ്‍ 19നാണ് അതെഴുതിത്തന്നത്. 2011 ജൂലായ് 1 നായിരുന്നു ആ സ്വീകരണം. സ്വീകരണത്തിന് തലേ ദിവസം ഒരു രാത്രി മുഴുവന്‍ മൂര്‍ക്കനിക്കര ജയന്റ പുഴയോരത്തുള്ള വീട്ടില്‍. 9 വര്‍ഷങ്ങള്‍ തികയുന്ന ഇന്ന് ജൂണ്‍ 20ന് സച്ചി തൃശൂരില്‍ നിന്നും യാത്ര പറയാതെ പോയി.

  സെറ്റിലെത്തിയാല്‍ പ്രണവിന് ആ ശീലമില്ലെന്ന് വിനീത് ശ്രീനിവാസന്‍! വെളിപ്പെടുത്തി സംവിധായകന്‍

  ഔഷധിയില്‍ വന്ന് പത്ത് ദിവസ ആയുര്‍വേദ ചികിത്സക്കിടയില്‍ വൈകുന്നേരമാകുമ്പോള്‍ വിളി വരും. എന്നെയൊന്ന് വടക്കുംനാഥന്‍ വരെ കൊണ്ടു വിടെടാ' എന്നു പറഞ്ഞ്. പിന്നെ പിന്നെ മീശ മാധവന്‍ സുധീഷും സുനില്‍ ബാബുവും ഷാജൂന്‍ ചേട്ടനും രാജീവ് നായരും ജോഷിയും ഒക്കെ കൂടി കൊച്ചി സ്റ്റേഡിയത്തിന് പിന്നിലുള്ള സ്‌കൈ ലൈന്‍ ഫ്‌ലാറ്റില്‍ ഒത്തുകൂടിയിരിക്കുന്നു.

  'സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു'

  അട്ടപ്പാടിയില്‍ അയ്യപ്പനും കോശിയും നടക്കുമ്പോള്‍ പ്രസാദിനോടും പ്രദീപിനുമൊപ്പം പോയിക്കണ്ടപ്പോഴും ' ഇത് കഴിഞ്ഞിട്ട് കാണാടാ ' എന്നു പറഞ്ഞു പുറത്തു തട്ടി വിട്ടതാണ്. സിനിമാക്കാരനെയല്ലാ എല്ലാവര്‍ക്കും നഷ്ടപ്പെട്ടത്.. ഹൃദയം നിറയെ സ്‌നേഹം നിറച്ച ഒരു കളിക്കൂട്ടുകാരനെയാണ്. പ്രിയ സച്ചി, ഇതെഴുതുമ്പോഴും ഓര്‍മ്മകള്‍ കടല്‍ത്തിരകള്‍ പോലെ ഇരച്ചു വരുന്നു മടങ്ങിപോകുന്നു.. മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ കണ്ണു നിറയുന്ന കാരണം മങ്ങി പോകുന്നു. പാവം ബിജുവിന്റെ ചങ്ക് തകര്‍ന്നിട്ടുണ്ടാകും...

  'സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസ്'! ആ ആഗ്രഹം സഫലമാക്കാനാവാതെ സച്ചി മടങ്ങി

  Read more about: biju menon sachi
  English summary
  biju menon's friend posted a heartfelt note about sachy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X