മാലയിട്ട സഖാവായി ബിജു മേനോന്‍,കേരളത്തെ നടുക്കിയ ദുരന്തം ഓര്‍മ്മിപ്പിച്ച് നാല്‍പത്തിയൊന്ന് ട്രെയിലര്‍
ഒരിടവേളയ്ക്ക് ശേഷം ബിജു മേനോനും ലാല്‍ജോസും വീണ്ടുമൊന്നിച്ച ചിത്രമാണ് നാല്‍പത്തിയൊന്ന്. റിലീസിങ്ങിനൊരുങ്ങുന്ന സിനിമയുടെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ഒരു കമ്മ്യുണിസ്റ്റുകാരനായിട്ടാണ് ബിജു മേനോന്‍ എത്തുന്നത്. യുക്തിവാദിയായ ബിജു മേനോന്റെ കഥാപാത്രം മലകയറാന്‍ തീരുമാനിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.

നവംബര്‍ ഏട്ടിനാണ് നാല്‍പത്തിയൊന്ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ലാല്‍ ജോസിന്റെ കരിയറിലെ ഇരുപത്തിയഞ്ചാമത്തെ സിനിമ കൂടിയാണ് നാല്‍പത്തിയൊന്ന്. നിമിഷ സജയന്‍ നായികയാവുന്ന ചിത്രത്തില്‍ സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, സുബീഷ് സുധി, വിജിലേഷ്, ഉണ്ണി നായര്‍, ഗോപാലകൃഷ്ണന്‍ പയ്യന്നൂര്‍, എല്‍സി സുകുമാരന്‍, ഗീതി സംഗീത. ബേബി ആലിയ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് രഞ്ജന്‍ എബ്രഹാം എഡിറ്റിങ് ചെയ്യുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. പിജി പ്രഗീഷ് നാല്‍പത്തിയൊന്നിന്റെ തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍, ജി പ്രജിത്ത് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications