ബിജു മേനോനും ലാല്‍ജോസും വീണ്ടും! ഒപ്പം നിമിഷ സജയന്‍,നാല്‍പത്തിയൊന്നിന്റെ കിടിലന്‍ ടീസര്‍
ഒരിടവേളയ്ക്ക് ശേഷം ബിജു മേനോന്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് നാല്‍പത്തിയൊന്ന്. നിമിഷ സജയന്‍ നായികയാവുന്ന ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ലാല്‍ജോസിന്റെ 25ാമത്തെ ചിത്രം കൂടിയാണ് നാല്‍പത്തിയൊന്ന്. കണ്ണൂരില്‍ നിന്നും തുടങ്ങി ഒരു തെക്കന്‍ ജില്ലയിലേക്കുളള സഞ്ചാരമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ ഇടതുപക്ഷ അനുഭാവിയായിട്ടാണ് ബിജു മേനോന്‍ എത്തുന്നതെന്നാണ് ടീസറില്‍ നിന്നും ലഭിക്കുന്ന സൂചന.

കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവ കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കുന്നത്. പ്രഗീഷ് പിജിയുടെ തിരക്കഥയിലാണ് ലാല്‍ജോസ് സിനിമ അണിയിച്ചൊരുക്കുന്നത്. എസ് കുമാര്‍ ഛായാഗ്രഹണവും രഞ്ജന്‍കുമാര്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജി പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നാല്‍പത്തിയൊന്നിന്റെ നിര്‍മ്മാണം. എല്‍ജെ ഫിലിംസ് തന്നെയാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിക്കുന്നത്.
സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം കണ്ണൂരില്‍ നിന്നുളള അമച്വര്‍ നാടക കലാകാരന്‍മാരും, മറ്റ് കലാകാരന്‍മാരും ചിത്രത്തിന്റെ ഭാഗമാണ്. നവംബറിലാണ് ബിജു മേനോന്‍-നിമിഷ സജയന്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











