ശബരിമലയ്ക്ക് പോകാനായി മാലയിട്ട കണ്ണൂരിലെ രണ്ട് കമ്മ്യൂണിസ്റ്റുകാര്‍! നാല്‍പത്തിയൊന്നിന്റെ വീഡിയോ
ബിജു മേനോനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് നാല്‍പത്തിയൊന്ന്. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ നിമിഷ സജയനാണ് നായിക. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ശബരിമല യാത്രയ്ക്ക് ഒരുങ്ങുന്ന രണ്ട് കമ്മ്യൂണിസ്റ്റുകാരുടെ വ്രത കാലയളവിലെ രംഗങ്ങളാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

അരുതരുത എന്നു തുടങ്ങുന്ന ഗാനം ബിജിബാലിന്റെ സംഗീതത്തില്‍ വിജേഷ് ഗോപാലാണ് പാടിയിരിക്കുന്നത്. റഫീഖ് അഹമ്മദാണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. ലാല്‍ജോസിന്റെ 25ാമത്തെ ചിത്രം കൂടിയാണ് നാല്‍പത്തിയൊന്ന്. കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവ കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കുന്നത്.
സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം കണ്ണൂരില്‍ നിന്നുളള അമച്വര്‍ നാടക കലാകാരന്‍മാരും, മറ്റ് കലാകാരന്‍മാരും ചിത്രത്തിന്റെ ഭാഗമാണ്. പ്രഗീഷ് പിജിയുടെ തിരക്കഥയിലാണ് ലാല്‍ജോസ് സിനിമ അണിയിച്ചൊരുക്കുന്നത്. എസ് കുമാര്‍ ഛായാഗ്രഹണവും രഞ്ജന്‍കുമാര്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. സിഗ്‌നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജി പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നാല്‍പത്തിയൊന്നിന്റെ നിര്‍മ്മാണം. നവംബറിലാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











