കള്ളനല്ല ആനക്കള്ളനാണ് ബിജുമേനോന്‍! പുതിയ ചിത്രം ആനക്കള്ളന്റെ ചിത്രീകരണം ആരംഭിച്ചു

By Desk

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ബിജുമേനോന്‍. രക്ഷാധികാരി ബൈജു, ഒരായിരം കിനാക്കള്‍, സ്വര്‍ണ്ണക്കടുവ, സോള്‍ട്ട് മാംഗോ ട്രീ തുടങ്ങി അടുത്തിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

Aanakkallan

പടയോട്ടത്തിനുശേഷം ബിജുമേനോന്‍ വീണ്ടും നായകനായി എത്തുകയാണ് ആനക്കള്ളന്‍ എന്ന ചിത്രത്തിലൂടെ. സുരേഷ് ദിവാകറാണ് ചിത്രത്തിന്റെ സംവിധായകന്‍. പേരു പോലെ തന്നെ ആനകള്ളനായാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നത്. സാഹചര്യങ്ങള്‍കൊണ്ട് കള്ളനാകേണ്ടി വന്ന ഒരാളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ.തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അനുശ്രീ, ഷംന കാസിം എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്‌.നേരത്തെ പുറത്തിറങ്ങിയ റോമന്‍സ്, ലക്ഷ്യം, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങളിലെല്ലാം കള്ളനായാണ് ബിജുമേനോന്‍ അഭിനയിച്ചത്. പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമായിരുന്നു ഈ കഥാപാത്രങ്ങള്‍ക്കൊയും ലഭിച്ചിരുന്നത്.

Aanakkallan pic

സിദ്ധിഖ്, സായ്കുമാര്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, ബാല, കൈലാഷ്, ഹരീഷ്‌കണാരന്‍, ജനാര്‍ദ്ദനന്‍, ദേവന്‍, അനില്‍മുരളി, ബിന്ദുപണിക്കര്‍, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഹരിനാരായണന്‍, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കുന്നത്. ജോണ്‍കുട്ടി എഡിറ്റിങ്ങും ആല്‍ബി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സുജിത രാഘവ്, മേക്കപ്പ് സജി കാട്ടാക്കട, നിര്‍മ്മാണ നിര്‍വ്വഹണം മനോജ് കാരന്തൂര്‍. തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. പഞ്ചവര്‍ണതത്തയ്ക്കുശേഷം സപ്തതരംഗ് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആനകള്ളനിലൂടെ ബിജുമേനോന്റെ മറ്റൊരു മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X