കൈനിറയെ സിനിമകളുമായി ബിജു മേനോന്‍: അടുത്ത ചിത്രം വടക്കന്‍ സെല്‍ഫി സംവിധായകനൊപ്പം! കാണാം

By Midhun

മലയാളത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ നായകനടനായി ഉയര്‍ന്ന താരമാണ് ബിജു മേനോന്‍. വെള്ളിമൂങ്ങ എന്ന ചിത്രത്തിന്റെ വിജയമാണ് മലയാളത്തില്‍ താരത്തിന്റെ ഗ്രാഫ് ഉയര്‍ത്തിയിരുന്നത്. ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച മാമച്ചന്‍ എന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ സഹനടനായും വില്ലനായും തിളങ്ങിയിട്ടുളള താരം കൂടിയാണ് ബിജു മേനോന്‍. രഞ്ജിത്ത് സംവിധാനം ചെയ്ത ലീല ബിജു മേനോന്റെതായി പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. ഉണ്ണി ആറിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കുട്ടിയപ്പന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ബിജു മേനോന്‍ എത്തിയിരുന്നത്.പാര്‍വ്വതി നമ്പ്യരായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ താരത്തിന്റെ രക്ഷാധികാരി ബൈജു എന്ന ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

biju menon

നവാഗതനായ പ്രമോദ് മോഹന്‍ സംവിധാനം ചെയ്ത ഒരായിരം കിനാക്കളാല്‍ എന്ന ചിത്രമായിരുന്നു ബിജു മേനോന്റതായി ഈ വര്‍ഷം പുറത്തിറങ്ങിയ ആദ്യ ചിത്രം. യുകെയില്‍ നിന്ന് കൊച്ചിയിലേക്ക് എത്തുന്ന ഒരു കുടുംബത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ശ്രീറാം എന്ന കഥാപാത്രമായിട്ടായിരുന്നു ബിജു മേനോന്‍ എത്തിയിരുന്നത്. ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങളുളള ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായാണ് ഒരായിരം കിനാക്കളാല്‍ പുറത്തിറങ്ങിയിരുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ ഒരു കൂട്ടം ആളുകളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ഒരായിരം കിനാക്കളാല്‍. കൈനിറയെ ചിത്രങ്ങളാണ് ബിജു മേനോന്റെതായി ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്നത്. നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടം എന്ന ചിത്രമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന മെഗാഹിറ്റ് ചിത്രത്തിനു ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രമാണ് പടയോട്ടം.

ബിജു മേനോനു പുറമേ ദിലീഷ് പോത്തന്‍,ഹരീഷ് കണാരന്‍, സുധി കോപ്പ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് .ഒരു വടക്കന്‍ സെല്‍ഫിയൊരുക്കിയ സംവിധായകന്‍ ജി പ്രജിത്തിന്റെ പുതിയ ചിത്രത്തിലും ബിജു മേനോനാണ് നായകനാവുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയ സജീവ് പാഴൂരാണ് ബിജു മേനോന്‍ ചിത്രത്തിന് രചന നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഇത്തവണത്തെ ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച തിരക്കഥയ്ക്കുളള പുരസ്‌കാരം സജീവ് പാഴൂരിനായിരുന്നു ലഭിച്ചിരുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനു വേണ്ടിയുളള എഴുത്തിനായിരുന്നു സജീവ് പാഴൂരിന് പുരസ്‌കാരം ലഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X