Biju menon: ഒരായിരം കിനാക്കളുമായി ബിജുമേനോന്‍: പുതിയ പാട്ടിന്റെ ടീസര്‍ പുറത്ത്! കാണാം

By Midhun

റോസാപ്പൂ എന്ന ചിത്രത്തിനു ശേഷം ബിജു മേനോന്‍ നായകനാവുന്ന ചിത്രമാണ് ഒരായിരം കിനാക്കളാല്‍ എന്ന ചിത്രം. യുകെയില്‍ നിന്ന് കൊച്ചിയില്‍ എത്തുന്ന പ്രവാസി മലയാളിയായ ശ്രീരാം എന്ന കഥാപാത്രമായാണ് ബിജുമോനോന്‍ ഈ ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ പ്രമോദ് മോഹനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സാക്ഷി അഗര്‍വാള്‍ നായികയാവുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, സായ്കുമാര്‍,റോഷന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

രണ്‍ജി പണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ രണ്‍ജി പണിക്കര്‍,ജോസ് മോന്‍, സൈമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറുകള്‍ക്കും പോസ്റ്ററുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.മലയാളത്തില്‍ ആദ്യമായി ജിഫ് ഫോര്‍മാറ്റിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത് ഒരായിരം കിനാക്കള്‍ എന്ന ചിത്രത്തിന്റെതാണ്.

biju menon

ഒരുപാട് നര്‍മ്മ മൂഹൂര്‍ത്തങ്ങളുളള ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ഒരായിരം കിനാക്കളാല്‍.കിരണ്‍ വര്‍മ്മയും ഹൃഷികേഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. കുഞ്ഞുണ്ണി എസ് കുമാറാണ് ചിത്രത്തിന് ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. മന്‍സൂര്‍ എഡിറ്റിങ്ങ് ചെയ്യുന്ന ചിത്രത്തിന്റെ കലാസംവിധാനം ദിലീപ് നാഥാണ്. ചിത്രത്തിന്റെ പേരു പോലെ ഒരു കൂട്ടം ആളുകളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഒരായിരം കിനാക്കളാല്‍.

biju menon

സിദ്ദിഖ് സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിങ്ങിലെ പ്രസിദ്ധമായ ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ചിത്രത്തില്‍ റംഷി മുഹമ്മദ് ആലപിച്ച ഒരായിരം കിനാക്കളാല്‍ എന്ന തുടങ്ങുന്ന പാട്ടിന്റെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രഞ്ജിത്ത് മേലെപ്പാട്ടാണ് ഒരായിരം കിനാക്കളാല്‍ എന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X