ചെങ്കല്‍ രഘുവും സംഘവും എത്താറായി! പടയോട്ടത്തിന്റെ കിടിലന്‍ മോഷന്‍ പോസ്‌ററര്‍ പുറത്ത്! കാണൂ

By Midhun

ഒരായിരം കിനാക്കളാല്‍ എന്ന ചിത്രത്തിനു ശേഷം ബിജുമേനോന്‍ നായകനായ പുതിയ ചിത്രമാണ് പടയോട്ടം. നവാഗതനായ റഫീഖ് ഇബ്രാഹിമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്സ് എന്ന മെഗാഹിറ്റ് സിനിമ പ്രേക്ഷകരിലേക്കെത്തിച്ച വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സാണ് പടയോട്ടം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ചെങ്കല്‍ രഘുവെന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 14നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റീലിസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മികച്ചൊരു മോഷന്‍ പോസ്‌റററാണ് ചിത്രത്തിന്റെതായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

biju menon

തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡേക്ക് ചെങ്കല്‍ രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു കുടുംബ ചിത്രമായിരിക്കും പടയോട്ടമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ബിജുമേനോന്‍ എത്തുന്നത്. അനു സിത്താരയാണ് ചിത്രത്തില്‍ ബിജുമേനോന്റെ നായികാ വേഷത്തില്‍ എത്തുന്നത്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറിനും നേരത്തെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.ഹരീഷ് കണാരന്‍,സുധി കോപ്പ,ലിജോ ജോസ് പെല്ലിശ്ശേരി,ദിലീഷ് പോത്തന്‍,തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ എ ആര്‍,അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പടയോട്ടത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X