മാസ് ഗെറ്റപ്പില്‍ ബിജുമേനോന്റെ പുതിയ അവതാരം!'പടയോട്ടം' പോസ്റ്റര്‍ പുറത്ത്! കാണൂ

By Midhun

മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ബിജുമേനോന്‍. സഹനടനായും വില്ലനായും സിനിമയില്‍ തിളങ്ങിയ താരം ഇപ്പോള്‍ കൂടുതലായും നായക വേഷങ്ങളിലാണ് തിളങ്ങുന്നത്. പ്രമോദ് മോഹന്‍ സംവിധാനം ഒരായിരം കിനാക്കളാല്‍ എന്ന ചിത്രമായിരുന്നു ബിജു മേനോന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

ഒരു കുടുംബ ചിത്രമായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. ബിജു മേനോന്‍ നായകനാവുന്ന പുതിയ ചിത്രമാണ് പടയോട്ടം. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് നടനെത്തുന്നത്. പടയോട്ടത്തിന്റെ മാസ് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

പടയോട്ടം

പടയോട്ടം

ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് പടയോട്ടം. ബിജു മേനോന്‍റെ കരിയറിലെ വ്യത്യസ്ഥമാര്‍ന്നൊരു കഥാപാത്രമാണ് ചിത്രത്തിലേത്. പടയോട്ടത്തില്‍ ചെങ്കര രഘുവെന്ന കരുത്തുറ്റ നായക കഥാപാത്രമായിട്ടാണ് ബിജു മേനോന്‍ എത്തുന്നത്. വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം താരത്തിന്റെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. കഴിഞ്ഞ വര്‍ഷമിറങ്ങിയ രക്ഷാധികാരി ബൈജു ജനപ്രിയ ചിത്രമായി തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. രക്ഷാധികാരി ബൈജുവിന് ശേഷം വലിയൊരു ഹിറ്റ് പ്രതീക്ഷിക്കുന്ന ബിജു മേനോന് ഏറെ പ്രതീക്ഷ നല്‍കുന്ന സിനിമയാണ് പടയോട്ടം.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമ

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമ

ഹാസ്യത്തിന് ഏറെ പ്രാധാന്യം നല്‍കിയൊരുക്കുന്ന സിനിമയായിരിക്കുംം പടയോട്ടമെന്നാണ് അറിയുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും മറ്റു സിനിമാ പ്രേമികള്‍ക്കും ഒരേ പോലെ ആസ്വദിക്കുവാന്‍ പറ്റുന്ന സിനിമയായിരിക്കും പടയോട്ടം. തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡേക്ക് ചെങ്കര രഘുവും സംഘവും പോകുന്നതും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. അരുണ്‍ എ.ആര്‍. അജയ് രാഹുല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പടയോട്ടത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

ചിത്രത്തിലെ താരങ്ങള്‍

ചിത്രത്തിലെ താരങ്ങള്‍

ബിജു മേനോനെ കൂടാതെ ദിലീഷ് പോത്തന്‍, സുരേഷ് കൃഷ്ണ,ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, ലിജോ ജോസ് പെല്ലിശ്ശേരി,ഗണപതി,സുധി കോപ്പ തുടങ്ങിയ താരങ്ങളും പടയോട്ടത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനു സിത്താരയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്. ജയസൂര്യയുടെ ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം കൈനിറയെ ചിത്രങ്ങളാണ് അനുവിനുളളത്. മമ്മൂട്ടിയുടെ നായികയായി കുട്ടനാടന്‍ ബ്ലോഗ്,ബിലാത്തി കഥ,തമിഴ് ചിത്രം തുടങ്ങിയവയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

ഓണം റിലീസ്

ഓണം റിലീസ്

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പടയോട്ടം ഓണം റിലീസായാണ് തിയ്യേറ്ററുകളിലെത്തുന്നത്. ബിജു മേനോന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് നേരത്തെ റിലീസ് തിയ്യതി ആരാധകരെ അറിയിച്ചിരുന്നത്. പടയോട്ടത്തിനു ശേഷവും കെെനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ബിജു മേനോന്‍ തന്നെയാണ് നായകനായി എത്തുന്നതെന്നാണ് അറിയുന്നത്.

പടയോട്ടത്തിന്റെ മാസ് പോസ്റ്റര്‍

പടയോട്ടത്തിന്റെ മാസ് പോസ്റ്റര്‍

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ പടയോട്ടത്തിന്റെ പുതിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിലെ ബിജു മേനോന്റെ മാസ് ലുക്ക് കാണിച്ചുകൊണ്ടുളള പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. തികച്ചും വേറിട്ടൊരു ഗെറ്റപ്പിലാണ് പോസ്റ്ററില്‍ ബിജു മേനോനെ കാണിക്കുന്നത്. ബാഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് പടയോട്ടവും നിര്‍മ്മിക്കുന്നത്.

പോസ്റ്റര്‍ കാണൂ

പടയോട്ടത്തിന്റെ പോസ്റ്റര്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X