ബിജു മേനോന്‍ ചിത്രം'പടയോട്ടം'ഓണത്തിന്! പുതിയ പോസ്റ്റര്‍ പുറത്ത്! കാണൂ

By Midhun

ഒരായിരം കിനാക്കളാല്‍ എന്ന ചിത്രത്തിനു ശേഷം ബിജുമേനോന്‍ നായകനാവുന്ന പുതിയ ചിത്രമാണ് പടയോട്ടം. നവാഗതനായ റഫീഖ് ഇബ്രാഹിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന മെഗാഹിറ്റ് സിനിമ പ്രേക്ഷകരിലേക്കെത്തിച്ച വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് പടയോട്ടം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ചെങ്കര രഘുവെന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു കുടുംബ ചിത്രമായിരിക്കും പടയോട്ടമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ബിജുമേനോന്‍ എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈററലായി മാറിയിരുന്നു. തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡേക്ക്‌ ചെങ്കര രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്.

biju menon

ഹരീഷ് കണാരന്‍,സുധി കോപ്പ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ എ ആര്‍,അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പടയോട്ടത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. പടയോട്ടത്തിന്റെ പുതിയ പോസ്റ്റര്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ബിജു മേനോന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഓണം റിലീസായാണ് തിയ്യേറ്ററുകളിലെത്തുന്നത്.

പടയോട്ടത്തിനു ശേഷവും കൈനിറയെ ചിത്രങ്ങളാണ് ബിജു മേനോന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജുമേനോന്‍ നായകനാവുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. നാദിര്‍ഷ ചിത്രത്തിന് പുറമേ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നൊരു സിനിമയും താരത്തിന്റെതായി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിമൂങ്ങയ്ക്ക് ശേഷം മികച്ച സ്വീകാര്യതയാണ് ബിജുമേനോന്‍ നായക വേഷത്തിലെത്തുന്ന ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X