ചെങ്കര രഘുവായി ബിജു മേനോന്റെ വരവ്! പടയോട്ടത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ
വെള്ളിമൂങ്ങയുടെ വിജയത്തിനു ശേഷം മലയാളത്തില്‍ നായകനടനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ബിജു മേനോന്‍. ഹാസ്യത്തിന് പ്രാധാന്യമുളള ചിത്രങ്ങളിലൂടെയായിരുന്നു നടന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. വെള്ളിമൂങ്ങയ്ക്ക് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ബിജു മേനോന്റെതായി പുറത്തിറങ്ങിയിരുന്നു.
ഒരായിരം കിനാക്കളാല്‍ എന്ന ചിത്രമായിരുന്നു ബിജു മേനോന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബിജു മേനോന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് പടയോട്ടം. ചിത്രം ഓണത്തിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ബിജു മേനോന്‍ എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ കിടിലന്‍ ഒരു ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

പടയോട്ടം
ഒരായിരം കിനാക്കളാല്‍ എന്ന ചിത്രത്തിനു ശേഷം ബിജു മേനോന്റെതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് പടയോട്ടം. ഇത്തവണയും ഹാസ്യത്തിന് പ്രാധാന്യമുളള ഒരു ചിത്രവുമായാണ് ബിജു മേനോന്‍ എത്തുന്നത്. പടയോട്ടത്തില്‍ ചെങ്കര രഘുവെന്ന കഥാപാത്രമായിട്ടാണ് ബിജു മേനോന്‍ എത്തുന്നത്. തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേക്ക് ചെങ്കര രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്റര്‍ വൈറലായി മാറിയിരുന്നു.

നവാഗത സംവിധായകന്റെ സിനിമ
നവാഗതനായ റഫീഖ് ഇബ്രാഹിമാണ് പടയോട്ടം സംവിധാനം ചെയ്തിരിക്കുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്നൊരു ചിത്രമായിരിക്കും പടയോട്ടം എന്നാണറിയുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന മെഗാഹിറ്റ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ച വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിലെ നായിക
അനുസിത്താരയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. അനുവിന് പുറമെ സൈജു കുറുപ്പ്,ദിലീഷ് പോത്തന്‍, സുധീ കോപ്പ,ബേസില്‍ ജോസഫ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഹരിനാരായണന്റെ വരികള്‍ക്ക് പ്രശാന്ത് പിളളയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

ഓണം റിലീസ്
ഓണം റിലീസായാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരുളളത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും മറ്റുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

കിടിലന്‍ ട്രെയിലര്‍
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ പടയോട്ടത്തിന്റെതായി കിടിലന്‍ ഒരു ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിജു മേനോന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ സിനിമാ പ്രേമികള്‍ക്കായി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നത്.
ട്രെയിലര്‍ കാണൂ
ട്രെയിലര്‍ കാണൂ


Click it and Unblock the Notifications











