മമ്മൂക്കയ്‌ക്കൊപ്പമെത്തി ബിജു മേനോന്‍ തകര്‍ത്തു! പടയോട്ടം വിദേശത്തും ഹിറ്റ്, വീഡിയോ വൈറൽ !

ഈ വര്‍ഷമെത്തിയ ബിജു മേനോന്റെ ആദ്യ രണ്ട് ചിത്രങ്ങളും കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും പടയോട്ടം ആ പേര് മാറ്റിയിരിക്കുകയാണ്. സെപ്റ്റബര്‍ 14 ന് റിലീസിനെത്തിയ പടയോട്ടം നവാഗതനായ റഫീക് ഇബ്രാഹിമാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഗ്യാങ്സ്റ്റര്‍ കോമഡി ഴേണറിലുള്ള ചിത്രമാണ് പടയോട്ടം റിലീസിനെത്തിയ ആദ്യ ദിവസം മുതല്‍ നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.

കേരളത്തിലെ പോലെ തന്നെ യുഎഇ യിലും ചിത്രത്തിന് ഗംഭീര വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്. സിനിമയുടെ വിജയാഘോഷം യുഎഇ യില്‍ നടത്തിിരിക്കുകയാണ്. സംവിധായകന്‍ റഫീക്ക് ഇബ്രഹിം നായകന്‍ ബിജു മേനോന്‍ അടക്കമുള്ള താരങ്ങളും നിര്‍മാതാവായ സോഫിയ പോളും കുടുംബവും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

biju-menon

ബിജു മേനോന്‍ നായകനാവുമ്പോള്‍ അനു സിത്താരയാണ് നായിക. ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, അയ്മ റോസ്മി കെവിന്‍, ബേസില്‍ ജോസഫ്, സുധി കോപ്പ തുടങ്ങി വമ്പന്‍ താരനിരയാണ് പടയോട്ടത്തില്‍ അണിനിരക്കുന്നത്.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയ്ക്ക് ശേഷം സോഫിയ പോള്‍ ആണ് നിര്‍മ്മിന്ന സിനിമ കൂടിയാണ് പടയോട്ടം. ചെങ്കല്‍ രഘുവെന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ തിരുവനന്തപുരം സ്ലാങ്ങിലാണ് ബിജു മേനോന്‍ സംസാരിക്കുന്നതെന്ന പ്രത്യേകതയുമുണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X