ചെങ്കല്‍ രഘുവായി ബിജു മേനോന്‌റെ വരവ്! ചിത്രം ആഗസ്റ്റ് 17ന് തിയ്യേറ്ററുകളില്‍!!

By Midhun

ഒരായിരം കിനാക്കളാല്‍ എന്ന ചിത്രത്തിനു ശേഷം ബിജു മേനോന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് പടയോട്ടം. ചിത്രത്തില്‍ ചെങ്കര രഘുവെന്ന കഥാപാത്രമായിട്ടാണ് ബിജു മേനോന്‍ എത്തുന്നത്. ഇത്തവണയും ഹാസ്യത്തിന് പ്രാധാന്യമുളള ഒരു ചിത്രവുമായാണ് നടന്‍ എത്തുന്നത്. തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേക്ക് ചെങ്കര രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്റര്‍ വൈറലായി മാറിയിരുന്നു. ആഗസ്റ്റ് 17നാണ് പടയോളം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനത്തിന് നേരത്തെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

biju menon

നവാഗതനായ റഫീഖ് ഇബ്രാഹിമാണ് പടയോട്ടം സംവിധാനം ചെയ്തിരിക്കുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്നൊരു ചിത്രമായിരിക്കും പടയോട്ടം എന്നാണറിയുന്നത്. അരുണ്‍ എ ആര്‍,അജയ് രാഹുല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ്,മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബിജു മേനോനു പുറമെ ദിലീഷ് പോത്തന്‍,സൈജു കുറുപ്പ്,സുധി കോപ്പ, ബേസില്‍,ജോസഫ്, അനുസിത്താര,ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X