ബിജു മേനോനും സംവൃതയും! സത്യം പറഞ്ഞാ വിശ്വസിക്കുവോയിലെ മനോഹര ഗാനം പുറത്ത്!
ബിജു മേനോന്റെ സത്യം പറഞ്ഞാ വിശ്വസിക്കുവോ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ഒരിടവേളയ്ക്ക് ശേഷം സംവൃത സുനില്‍ തിരിച്ചെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിക്കുന്നത്. വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമ കൂടിയായിരുന്നു സത്യം പറഞ്ഞാ വിശ്വസിക്കുവോ.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയ സജീവ് പാഴൂരാണ് ചിത്രത്തിന് വേണ്ടിയും എഴുതിയിരുന്നത്. സത്യം പറഞ്ഞാ വിശ്വസിക്കുവോയിലെ പുതിയൊരു ഗാനം കൂടി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഇല്ലിക്കൂടിനുളളില്‍ എന്നു തുടങ്ങുന്ന പാട്ട് സുദീപ് കുമാറും മെറിന്‍ ഗ്രിഗറിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

ഷാന്‍ റഹ്മാന്‍ ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നു. ബികെ ഹരിനാരായണനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഭാര്യയും ഭര്‍ത്താവുമായിട്ടാണ് ചിത്രത്തില്‍ സംവ്യതയും ബിജു മേനോനും എത്തുന്നത്. തനി നാട്ടിന്‍ പുറത്തുകാരിയായ ഒരു വീട്ടമ്മയുടെ റോളിലാണ് സംവ്യത എത്തുന്നത്
അലന്‍സിയര്‍. സുധി കോപ്പ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, ഭഗത് മാനുവല്‍, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും സത്യം പറഞ്ഞാ വിശ്വസിക്കുവോയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഷെഹനാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ് ചെയ്തിരിക്കുന്നു. ഗ്രീന്‍ ടിവി എന്റര്‍ടെയ്നേഴ്സും ഉര്‍വ്വഴി തിയ്യേറ്റേഴ്സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.


Click it and Unblock the Notifications











