'കേരള പോലീസിന് അയ്യപ്പന്‍ നായരുടെ ബിഗ് സല്യൂട്ട്'! ബിജു മേനോന്റെ വീഡിയോ വൈറല്‍

By Midhun Raj

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ഈ വര്‍ഷമാദ്യം തിളങ്ങിയ താരമാണ് ബിജു മേനോന്‍. ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പന്‍ നായരായി ഗംഭീര പ്രകടനമായിരുന്നു നടന്‍ കാഴ്ചവെച്ചത്. ബിജു മേനോനൊപ്പം പൃഥ്വിരാജ് സുകുമാരനും ചിത്രത്തില്‍ തിളങ്ങിയിരുന്നു. സച്ചിയുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. ബിജു മേനോന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു അയ്യപ്പനും കോശിയും.

ചിത്രത്തിലെ പോലീസ് കഥാപാത്രമായ അയ്യപ്പന്‍ നായര്‍ക്ക് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. അതേസമയം കേരള പോലീസിന്റെ സേവനങ്ങളെ അഭിനന്ദിച്ചുകൊണ്ടുളള ബിജു മേനോന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

കൊറോണ വൈറസിനെ

കൊറോണ വൈറസിനെ പ്രതിരോധിക്കാനായി രാജ്യം മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ ഏറെ ശ്രമകരമായ ജോലി ചെയ്യുന്നവരാണ് പോലീസുകാരും. രാപ്പകലില്ലാതെ ഇത്തരം സേവനങ്ങള്‍ ചെയ്യുന്ന പോലീസുകാരെ അഭിനന്ദിച്ചുകൊണ്ടാണ് ബിജു മേനോന്‍ എത്തിയിരിക്കുന്നത്. മൃദുഭാവത്തോടും കര്‍ത്തവ്യ ബോധത്തോടും മുന്‍ കരുതലോടും കൂടി നാടിന്റെ രക്ഷക്കായ് പണിയെടുക്കുന്ന കേരളത്തിലെ ഒരോ പോലീസുകാരനും ആരോഗ്യ പ്രവര്‍ത്തകനും അവരുടെ കൂടുംബത്തിനും എന്റെ നിസ്വാര്‍ഥമായ നന്ദി എന്ന് കുറിച്ചുകൊണ്ടാണ് പുതിയ വീഡിയോ ബിജു മേനോന്‍ പങ്കുവെച്ചിരിക്കുന്നത്.

ഒരു യാത്രയ്ക്കായുളള

ഒരു യാത്രയ്ക്കായുളള പാസിനായി തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ കാര്യാലയത്തില്‍ നടന്‍ എത്തുന്നതും ഇതിനിടെ തിരിച്ചറിയുന്ന പോലീസിന്റെ സേവനങ്ങളെക്കറിച്ചുമാണ് വീഡിയോയില്‍ കാണിക്കുന്നത്. ഒരു യാത്രാ പാസിനായാണ് കമ്മീഷണര്‍ ഓഫീസിലേക്ക് താന്‍ യാത്രയായതെന്ന് വീഡിയോയില്‍ ബിജു മേനോന്‍ പറയുന്നു. കുട്ടിക്കാലത്ത് വളര്‍ന്നപ്പോഴും പോലീസ് ഒരു വികാരമായിരുന്നു.

അയ്യപ്പന്‍ നായര്‍

അറിയാതെ ഞാനും എന്റെ സിനിമയിലെ അയ്യപ്പന്‍ നായര്‍ എന്ന പോലീസുകാരനെ ഓര്‍ത്തുപോയി. നാടിന്റെ രക്ഷകരാകുന്ന കേരള പോലീസിന് എന്റെ ഒരു ബിഗ് സല്യൂട്ട്. വീഡിയോയില്‍ ബിജു മേനോന്‍ പറഞ്ഞു. പോലീസുകാരുടെ സേവനങ്ങള്‍ക്കുളള സല്യൂട്ട് നല്‍കിയും ലോക് ഡൗണ്‍ കാലത്ത് എല്ലാവരോടും വീട്ടിലിരിക്കാനുളള നിര്‍ദ്ദേശവും നല്‍കിയാണ് മൂന്ന് മിനിറ്റോളമുളള ബിജു മേനോന്റെ വീഡിയോ അവസാനിക്കുന്നത്. പോലീസിന്റെയും മറ്റു പ്രവര്‍ത്തകരുടെയും ആത്മസമര്‍പ്പണത്തോടെ ഈ കാലവും നമ്മള്‍ അതിജീവിക്കുമെന്ന് വീഡിയോയില്‍ ബിജു മേനോന്‍ പറഞ്ഞു.

വീഡിയോ

കോണ്‍ഗ്രസ് ഗെയിമില്‍ വീണ് ബിജെപി, മധ്യപ്രദേശില്‍ മന്ത്രിസഭ 48 മണിക്കൂറിനകം, സിന്ധ്യക്ക് ലഭിക്കുന്നത്

Read more about: biju menon coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X