twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?! ബിജു മേനോന്‍-സംവൃത ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്! കാണൂ

    By Midhun Raj
    |

    ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ബിജു മേനോന്‍ നായകവേഷത്തില്‍ എത്തുന്ന സിനിമയ്ക്ക് സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം നടി സംവൃതാ സുനില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്.

    ഒടിയന്‍ ആദ്യ ദിവസം തന്നെ കാണും! ഇത് മോഹന്‍ലാലിനെ കൊണ്ടു മാത്രമേ ചെയ്യാന്‍ സാധിക്കു: അക്ഷയ്കുമാര്‍ഒടിയന്‍ ആദ്യ ദിവസം തന്നെ കാണും! ഇത് മോഹന്‍ലാലിനെ കൊണ്ടു മാത്രമേ ചെയ്യാന്‍ സാധിക്കു: അക്ഷയ്കുമാര്‍

    ചിത്രത്തില്‍ ബിജു മേനോന്റെ നായികാ വേഷത്തിലാണ് സംവൃത എത്തുന്നത്. തനി നാട്ടിന്‍ പുറത്തുകാരിയായി എത്തുന്ന സംവൃത ബിജു മേനോന്റെ ഭാര്യയുടെ വേഷമായിരിക്കും അവതരിപ്പിക്കുക. തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും വേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് ജി പ്രജിത്ത് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

    ,biju menon,samvrutha sunil

    കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍, ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി,സന്ദീപ് സേനന്‍,അനീഷ് എം തോമസ് തുടങ്ങിയവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. ഷെഹനാദ് ജലാല്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു.

    ഒരു വടക്കന്‍ സെല്‍ഫിക്ക് വേണ്ടി സംഗീതമൊരുക്കിയ ഷാന്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും പ്രജിത്ത് ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്. നേരത്തെ നായികാ നായകന്‍ റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായിട്ടാണ് സംവ്യത സുനില്‍ തിരിച്ചുവരവില്‍ ആദ്യമെത്തിയിരുന്നത്. പരിപാടിയില്‍ കുഞ്ചാക്കോ ബോബന്‍,ലാല്‍ജോസ് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു നടി എത്തിയത്.

    ചൈനയിലും ബ്ലോക്ക്ബസ്റ്ററാവാന്‍ തലൈവരുടെ 2.0! 56000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്നുചൈനയിലും ബ്ലോക്ക്ബസ്റ്ററാവാന്‍ തലൈവരുടെ 2.0! 56000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്നു

    മുന്‍നിര സംവിധായകര്‍ക്കൊപ്പം നവാഗതരും തിളങ്ങിയ വര്‍ഷം!ഇക്കൊല്ലം ശ്രദ്ധേയരായ പുതിയ സംവിധായകര്‍ ഇവരാണ്മുന്‍നിര സംവിധായകര്‍ക്കൊപ്പം നവാഗതരും തിളങ്ങിയ വര്‍ഷം!ഇക്കൊല്ലം ശ്രദ്ധേയരായ പുതിയ സംവിധായകര്‍ ഇവരാണ്

    English summary
    biju menon-samvritha sunil movie title poster released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X