ആസിഫിന് അത് അറിയില്ല, ഞാനും ബൈജുവും അനുഭവിച്ചിട്ടുണ്ട്, ആ വിഷമം തുറന്നു പറഞ്ഞു ബിജു മേനോന്‍

കട്ടപ്പനയിലെ ഹൃത്വിക് റോഷനു സേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാം നാം ഷാജിയ മൂന്ന് ഷാജിമാരുടെ കഥ പറയുന്ന ചിത്രത്തിൽ ആസിഫ് ഇലി, ബിജു മേനോൻ. ബൈജു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ഷാജി എന്ന് പേരുള്ള മൂന്ന് പേര് ഒരു സ്ഥലത്ത് എത്തുകയും തുടർന്ന് ഉണ്ടകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

biju menon-asif ali

‌ ചിത്രത്തിലെ പേര് പോലെ തന്നെ ഷാജി എന്നുള്ള പേരിനാണ് ചിത്രത്തിൽ ഏറ്റവും പ്രധാന്യം. ഷാജി എന്നുള്ള പേര് കൊണ്ട് വിഷമം അനുഭിക്കുന്ന എല്ലാവർക്കും വേണ്ടി ചിത്രം സമർപ്പിക്കുന്നതായി ബിജു മേനോനും ആസിഫ് അലിയും പറഞ്ഞു. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചുളള വീഡിയോയിലാണ് താരം പേരിനെ കുറിച്ചുള്ള ആവലാതി വ്യക്തമാക്കിയത്. ആസിഫ് അലിയ്ക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ലെന്നു താനും ബൈജുവും അനുഭവിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. പേരിനെ കുറിച്ചുള്ള വിഷമത്തെ കുറിച്ച് ബിജു മോനോൻ പറഞ്ഞതിങ്ങനെ...

 ലോകത്തിലെ  വൃത്തികെട്ട പേരിലൊന്ന്

ലോകത്തിലെ വൃത്തികെട്ട പേരിലൊന്ന്

ആസിഫ് അലിയുമായുളള ഒരു അഭിമുഖത്തിലാണ് പേരിന്റെ മേലുള്ള ഖേദം താരം പങ്കുവെച്ചത്. ലോകത്തിലെ ഏറ്റവും വൃത്തികെട്ട പേരിലൊന്നാണ് തന്റെ പേരെനനായിരുന്നു താരത്തിന്റെ അഭിപ്രായം. ആസിഫ് അലിയ്ക്ക് ഇത് മനസ്സിലാകില്ല. താനും ബൈജുവുമൊക്കെ ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നും വീഡിയോയിലൂടെ താരം വ്യക്തമാക്കി.

 സിനിമയിലൂടെ  പൂർത്തിയായി

സിനിമയിലൂടെ പൂർത്തിയായി

ലോകത്തിലെ ഏറ്റവും മോശം പേരുകളിലൊന്നാണ് ബിജു, ബൈജു, സജി, ഷാജി ,ശശി. ഷാജി എന്ന് പേരുള്ള ആൾ അനുഭവിക്കുന്ന വേദന എന്താണെന്ന് ഞങ്ങൾക്ക് അറിയാമെന്നും ബിജു മേനോൻ പറയുന്നു. തനിയ്ക്കും ബൈജുവിനും ഈ ശാജിയെ കൂടുതൽ ഫീൽ ചെയ്തിട്ടുണ്ട്. കൂടാതെ ഈ പേര് വെച്ചുള്ള സിനിമ കൂടി കിട്ടിയപ്പോൾ അതിന്റെ ബാധ്യത കൂടിയായെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്.

മലയാള സിനിമ  ഉപയോഗിക്കാത്ത  നടൻ

മലയാള സിനിമ ഉപയോഗിക്കാത്ത നടൻ

മലയാള സിനിമ അധികം ഉപയോഗിക്കാത്ത നടനാണ് ബൈജുവെന്ന് ബിജു മേനോനും അസിഫ് അലിയും പറഞ്ഞു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ബൈജു സിനിമയിലേയ്ക്ക് മടങ്ങി എത്തുന്നത്. രണ്ടാം വരവിൽ ബൈജുവിന് ലഭിക്കുന്ന മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഇതെന്ന് താരങ്ങൾ പറഞ്ഞു.

നാദിർഷയുടെ വിജയം

നാദിർഷയുടെ വിജയം

കാഴ്ചക്കാരുടെ പൾസ് അറിയാവുന്ന സംവിധായകനാണ് നാദിർഷ. അദ്ദേഹത്തിനോടൊപ്പം സിനിമ ചെയ്യുന്നത് ഒരു പ്രത്യേകം അനുഭവമാണ്. സ്റ്റേജ് ഷോകളിലൂടേയും മറ്റും കാഴ്ചക്കാരെ നാദിർഷ അടുത്തറിഞ്ഞിട്ടുണ്ട്. അത് സിനിമകളിൽ ഗുണം ചെയ്യാറുമുണ്ട്. അത് മുൻപ് പുറത്തിറങ്ങിയ ചിത്രങ്ങളിൽ നിന്ന് വ്യക്തവുമാണ്. മേരാ നാം ഷാജി ഒരു മികച്ച എന്റർടെയ്നാറായിരിക്കുമെവന്നും താരങ്ങൾ പറയുന്നു.

 മൂന്ന് ഷാജിമാർ ഒന്നിക്കുന്നു

മൂന്ന് ഷാജിമാർ ഒന്നിക്കുന്നു

മൂന്ന് ഷാജിമാരുടെ കഥായാണ് ചിത്രത്തിൽ പറയുന്നത്. മൂന്ന് വ്യത്യസ്ത നാട്ടിൽ നിന്നുള്ള ഷാജിമാർ അവിചാരിതമായി ഒന്നിക്കുന്നതും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ. കൊച്ചിയിലെ ഷാജിയായി ആസിഫ് അലിയും, തിരുവനന്തപുരത്തെ ഷാജിയായി ബൈജുവും കോഴിക്കോട് ഷാജിയായി ബിജു മേനോനും എത്തും. നിഖില വിമലാണ് നായിക. അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X