രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം, സന്തോഷം അടക്കിവെക്കാന്‍ കഴിയില്ലെന്ന് ബിജു മേനോന്‍, വെെറലായി ചിത്രം

By Midhun Raj

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ഈ വര്‍ഷമാദ്യം ഗംഭീര തിരിച്ചുവരവ് നടത്തിയ താരമാണ് ബിജു മേനോന്‍. സച്ചി സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി. അയ്യപ്പനും കോശിയില്‍ പൃഥ്വിരാജിനൊപ്പം മല്‍സരിച്ചുളള അഭിനയ പ്രകടനമാണ് ബിജു മേനോന്‍ കാഴ്ചവെച്ചത്. അയ്യപ്പന്‍ നായരായും മുണ്ടൂര്‍ മാടനായും താരം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അയ്യപ്പനും കോശിക്കും പിന്നാലെ നടന്റെ പുതിയ ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കൈനിറയെ ചിത്രങ്ങളാണ് ബിജു മേനോന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

mohanlal-bijumenon-priyadarshan

അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ബിജു മേനോന്‍. നടന്റെതായി വന്ന പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായി മാറിയിരുന്നു. മോഹന്‍ലാലിനും സംവിധായകന്‍ പ്രിയദര്‍ശനുമൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചാണ് നടന്‍ എത്തിയത്. ആന്‌റണി പെരുമ്പാവൂരിന്റെ മകളുടെ റിസപ്ഷനിടെ എടുത്ത ചിത്രമാണ് ബിജു മേനോന്‍ പങ്കുവെച്ചത്. ലാലേട്ടനും പ്രിയദര്‍ശനുമൊപ്പമുളള ചിത്രത്തിനൊപ്പം നടന്‍ കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായിരുന്നു.

പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

ഒരു കല, രണ്ട് ഇതിഹാസങ്ങള്‍, എന്റെ സന്തോഷം മറയ്ക്കാന്‍ കഴിയില്ല എന്നാണ് നടന്‍ ചിത്രത്തിനൊപ്പം കുറിച്ചത്. ബിജു മേനോന് പുറമെ മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, ഫഹദ് ഫാസില്‍, രമേഷ് പിഷാരടി, നസ്രിയ, സുപ്രിയ മേനോന്‍, സരിത ജയസൂര്യ, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, ആന്റോ ജോസഫ്, അനു സിത്താര, ദുര്‍ഗ കൃഷ്ണ തുടങ്ങിയവരും കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്തിരുന്നു.

Recommended Video

Mammootty, Mohanlal and Pranav Mohanlal's mass entry in Antony Perumbavoor's daughter's reception

റിസപ്ഷന്‍ എത്തിയ താരങ്ങളുടെയും സിനിമാ പ്രവര്‍ത്തകരുടെയും ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. മോഹന്‍ലാലിനൊപ്പം മുന്‍പ് നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരമാണ് ബിജു മേനോന്‍. സിനിമകള്‍ക്കൊപ്പം തന്നെ വൃക്തി ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. പല പുരസ്‌കാര ചടങ്ങുകളിലും ലാലേട്ടനോടുളള ഇഷ്ടവും ആരാധനയുമെല്ലാം ബിജു മേനോന്‍ തുറന്നുപറഞ്ഞിരുന്നു.

Read more about: mohanlal priyadarshan biju menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X