സംയുക്ത വര്‍മ്മ തിരിച്ചുവരുമോ, ബിജു മേനോന്‍ പറയുന്നു

By Aswathi

മലയാളത്തിലെ മാതൃകാ താരദമ്പതിമാര്‍ക്കുള്ള അവാര്‍ഡ് ആര്‍ക്ക് നല്‍കും എന്ന് ചോദിച്ചാല്‍ സംശയമില്ല, നോമിനേഷനില്‍ സംയുക്ത വര്‍മ്മയും ബിജു മേനോനും ഉണ്ടാകും. ശോഭന, മഞ്ജു വാര്യര്‍, രഞ്ജിനി തുടങ്ങി പഴയകാല നായികമാരൊക്കെ തിരിച്ചുവരുമ്പോള്‍ പലരും ചോദിച്ചും സംയുക്ത വരുമോ. ഉത്തരം ബിജു മേനോന്‍ പറയും.

കന്യകയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത തിരിച്ചുവരുമോ എന്ന ചോദ്യത്തിന് ബിജു പ്രതികരിച്ചത്. സംയുക്തയുടെ തിരിച്ചുവരവ് പ്രതീക്ഷയ്ക്കുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞുകൊണ്ടാണ് ബിജു തുടങ്ങിയത്. സംയുക്ത ഇനി അഭിനയിക്കില്ലെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല. ശപഥവും ചെയ്തിട്ടില്ല. വിവാഹം ശേഷം അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചത് സംയുക്ത തന്നെയാണ്. കുടുംബ ഉത്തരവാദിത്വവും മകന്റെ കാര്യവുമൊക്കെ വന്നതോടെയാണ് അഭിനയം നിര്‍ത്തിയത്- ബിജു മേനോന്‍ പറഞ്ഞു.

സംയുക്ത സിനിമയിലേക്ക് തിരിച്ചു വരുന്നതിന് താനൊരിക്കലും എതിരല്ലെന്നും ബിജു വ്യക്തമാക്കി. സംയുക്ത തന്നെയാണ് സിനിമ വേണ്ടെന്ന് വച്ചത്. ഇനി അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ തിരിച്ചുവരമാമെന്നും അതെല്ലാം സംയുക്തയുടെ നിലപാടുകളുടെ ഭാഗമാണെന്നുമാണ് ബിജു മേനോന്‍ പറയുന്നത്.

അതേ സമയം താനെന്ന നടന് ഭാര്യയില്‍ നിന്ന് ലഭിയ്ക്കുന്ന പിന്തുണ വളരെ വലുതാണെന്നും ബിജു മേനോന്‍ പറഞ്ഞു. സംയുക്തയുടെ വലിയ പിന്തുണ തന്നെയാണ് എന്റെ എല്ലാ വിജയങ്ങള്‍ക്കും കാരണം. നല്ല സപ്പോര്‍ട്ടാണ് എനിക്ക് സംയുക്ത നല്‍കുന്നത്. എന്റെ നേട്ടങ്ങളുടെയെല്ലാം കരണം ഭാര്യ തന്നെയാണ്. എന്റെ തിരക്കുകള്‍ മൂലം ചെയ്യാന്‍ കഴിയാത്ത ഉത്തരവാദിത്വങ്ങളെല്ലാം സംയുക്ത തന്നെയാണ് ഏറ്റെടുത്ത് ചെയ്യുന്നത്. ഒന്നും എന്നെ അറിയിക്കാറില്ല. അത് വലിയ അനുഗ്രഹമാണ്.

മകന്റെ പഠനവും വീട്ടുകാര്യങ്ങളുമെല്ലാം നോക്കുന്നത് സംയുക്ത തനിച്ചാണ്. അതില്‍ സന്തോഷം മാത്രമേ എനിക്കുള്ളൂ. സംയുക്ത നല്‍കുന്ന സപ്പോര്‍ട്ട് കൊണ്ട് മാത്രമാണ് എനിക്ക് സന്തോഷത്തോടെ സിനിമയില്‍ തുടരാന്‍ കഴിയുന്നത്- ബിജു മേനോന്‍ പറഞ്ഞു.

samyuktha-biju

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X