സിനിമയ്ക്ക് പുറത്ത് ബിജു മേനോന്‍ ആരാണ്?

By Aswathi

മോഹന്‍ലാലിനെയും മമ്മൂട്ടിയുമെല്ലാം മരിച്ചാരാധിക്കുന്നവര്‍ ശരിക്കും അവരെയല്ല, അവരവതരിപ്പിച്ച കഥാപാത്രങ്ങളെയാണ് ആരാധിക്കുന്നത്. യാഥാര്‍ത്ഥ ജിവിതത്തില്‍ സൂപ്പര്‍സ്റ്റാറുകള്‍ എങ്ങനൊണെന്ന് അധികമാരും ചിന്തിച്ചു കാണില്ല. സൂപ്പര്‍സ്റ്റാറുകള്‍ മാത്രമല്ല താരങ്ങളെല്ലാം സിനിമയ്ക്ക് പുറത്ത് സാധാരണക്കാരാണ്. ചില അഭിമുഖങ്ങളിലൂടെ താരങ്ങള്‍ അക്കാര്യം വ്യക്തമാക്കാറുമുണ്ട്. ഇപ്പോള്‍ ബിജു മേനോന്‍ പറയുന്നു, താന്‍ സിനിമയ്ക്ക് പുറത്ത് എങ്ങനെയാണെന്ന്.

സിനിമയ്ക്ക പുറത്ത് താങ്കളെങ്ങനെയാണെന്ന് ചോദിച്ചാല്‍ ബിജു പറയും, ഞാനൊരു ഭര്‍ത്താവാണ്, അച്ഛനാണ്, സുഹൃത്താണ്, അനിയനാണ്..അവിടെ അഭിനയമില്ല. അവരൊക്കെ സാധരണ കണ്ണുകള്‍ കൊണ്ടാണ് നമ്മളെ കാണുന്നത്. പറയാനുള്ളത് വെട്ടി തുറന്ന് പറയും. വിമര്‍ശിക്കും, ചീത്തവിളിക്കും. അപ്പോള്‍ നമുക്ക് സ്വയം വിലയിരുത്താന്‍ പറ്റുമെന്നാണ് ബിജു പറയുന്നത്.

Biju Menon

അഭിനയത്തിരിക്കനിടയില്‍ വീട്ടില്‍ പോയി രണ്ട് ദിവസം നില്‍ക്കുമ്പോഴേക്കാണ് ഒന്ന് റീച്ചാര്‍ജാകുന്നെതന്ന് ബിജു മേനോന്‍ പറയുന്നു. പിന്നെ പേഴ്‌സണല്‍ ലൈഫില്‍ കുറച്ച് ഒഴപ്പാനൊക്കെ താരത്തിന് ഇഷ്ടമാണത്രെ. പണ്ടൊക്കെ വായന ശീലമുണ്ടെങ്കിലും ഇപ്പോള്‍ അങ്ങനെയൊന്ന് തീരെയില്ലെന്നും ബിജു പറഞ്ഞിട്ടുണ്ട്. മദ്യത്തോട് ബിജുവിന് നല്ല കമ്പനിയാണല്ലോ എന്ന ചോദ്യത്തിന് ഹേയ് അങ്ങനെയൊന്നുമില്ലെന്നായിരുന്നു മറുപടി. മദ്യം ആരോഗ്യത്തിന് ഹാനീകരമാണെന്നും.

ആസിഫ് അലിക്കൊപ്പം അഭിനയിച്ച പകിടയാണ് അടുത്തതായി ഇറങ്ങുന്ന ബിജു മേനോന്‍ ചിത്രം. ചിത്രത്തില്‍ പൂര്‍ണമായും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് ബിജു എത്തുന്നത്. 55 വയസ്സുള്ള ജോര്‍ജ് കോശി അന്ത്രപ്പേര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. സാമകാലിക പ്രസക്തിയുള്ള വിഷയമാണ് പകിട കൈകാര്യം ചെയ്യുന്നത്. ചിത്രം വാലന്റെന്‍സ് ഡേയ്ക്ക് റിലീസ് ചെയ്യും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X