സംയുക്തയാണ് സൗഭാഗ്യം! ഭാര്യയെക്കുറിച്ച് ബിജു മേനോന്റെ ഡയലോഗ്, വീഡിയോ കാണൂ!
മഴ, മധുരമ്പൊരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങിയ സിനിമകളില്‍ പ്രണയജോഡികളായി ജീവിക്കുകയായിരുന്നു ബിജു മേനോനും സംയുക്തയും. ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലുംആവര്‍ത്തിക്കാനായി ഇവര്‍ തീരുമാനിച്ചപ്പോള്‍ സിനിമാലോകവും ആരാധകരും കൈയ്യടിക്കുകയായിരുന്നു. തുടക്കത്തിലെ എതിര്‍പ്പുകള്‍ അലിഞ്ഞില്ലാതാവുകയും ഗുരുവായൂര്‍ അമ്പലനടയില്‍ വെച്ച് ഇരുവരും ഒന്നിക്കുകയുമായിരുന്നു.
ഇവരുടെ ജീവിതത്തിലേക്ക് അധികം വൈകാതെ തന്നെ കുഞ്ഞതിഥി എത്തിയിരുന്നു. മകന്‍ ദക്ഷ് ധാര്‍മ്മിക്കിനെക്കുറിച്ച് ഇരുവരും വാചാലരാവാറുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു സംയുക്ത. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ അത് സാധ്യമായിട്ടില്ല. സംയുക്തയാണ് ഇക്കാര്യത്തെക്കുറിച്ച് തീരുമാനിക്കേണ്ടതെന്നായിരുന്നു ബിജു മേനോന്‍ പറഞ്ഞത്. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികള്‍ക്കായി ഇരുവരും ഒരുമിച്ചെത്താറുണ്ട്. ക്ഷണനേരം കൊണ്ടാണ് ഇവരുടെ ചിത്രം വൈറലാവാറുള്ളത്. യോഗ പഠനത്തിന്റെ തിരക്കുകളിലായിരുന്നു താരം. ഇടയ്ക്ക് യോഗ ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ആനന്ദ് ടിവി അവാര്‍ഡിനായി ബിജു മേനോന്‍ എത്തിയപ്പോള്‍ സംയുക്തയും ഒപ്പമുണ്ടായിരുന്നു. ജനപ്രിയ നായകനുള്ള പുരസ്‌കാരമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. മോഹന്‍ലാലായിരുന്നു ഈ പുരസ്‌കാരം പ്രഖ്യാപിച്ചതും നല്‍കിയതും. കുട്ടിക്കാലം മുതലേ ആരാധിച്ചിരുന്ന താരത്തില്‍ നിന്നും പുരസ്‌കാരം വാങ്ങാനായതില്‍ സന്തോഷമുണ്ടെന്ന് താരം പറഞ്ഞിരുന്നു. സദസ്സിലിരുന്ന സംയുക്തയെ വേദിയിലേക്കാനയിച്ചത് ബിജു മേനോനായിരുന്നു വേദിയിലെത്തിയപ്പോള്‍ ജ്യുവല്‍ മേരി വിശേഷങ്ങള്‍ചോദിച്ചിരുന്നു. ആരായിരുന്നു ആദ്യം ഇഷ്ടം ചോദിച്ചതെന്നായിരുന്നു അറിയേണ്ടിയിരുന്നത്. അത് താനാണെന്നാണ് ബിജു മേനോന്‍ പറഞ്ഞത്. തന്റെ ജീവിതത്തിലെ വലിയ സൗഭാഗ്യമാണ് സംയുക്തയെന്നും താരം പറഞ്ഞിരുന്നു. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ കാണാം.


Click it and Unblock the Notifications











