»   » ഇത് പൊളിക്കും, ബിജു മേനോനും അജു വര്‍ഗീസും നീരജും ഒന്നിക്കുന്നു, നായകന്‍ ഇവരാരുമല്ല!

ഇത് പൊളിക്കും, ബിജു മേനോനും അജു വര്‍ഗീസും നീരജും ഒന്നിക്കുന്നു, നായകന്‍ ഇവരാരുമല്ല!

Posted By: Sanviya
Subscribe to Filmibeat Malayalam

ന്യൂജനറേഷന്‍ സിനിമാ പ്രേമികള്‍ക്ക് ഒത്തിരി ഇഷ്ടമുള്ള ഓണ്‍ സ്‌ക്രീന്‍ കോംമ്പോയാണ് അജു വര്‍ഗീസ്-നീരജ് മാധവ്. അടുത്തിടെ ഉണ്ടായ വിജയങ്ങളെല്ലാം അതിനുള്ള തെളിവായിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ പ്രിയനടനായ ബിജു മേനോന്‍ കൂടി ചേര്‍ന്നൊരു ചിത്രമായാലോ. മറ്റൊന്നും ആലോചിക്കാനില്ല. ഇത് പൊളിക്കും.

ഏറ്റവും പുതിയ ചിത്രമായ ലവ കുശ എന്ന ചിത്രത്തിലാണ് ബജു മേനോനും അജു വര്‍ഗീസും നീരജ് മാധവും ഒന്നിച്ച് അഭിനയിക്കുന്നത്. നീ കൊ ഞാന്‍ ചാ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് എത്തിയ ഗിരീഷ് മനോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നായകന്‍ ഇവരാരുമല്ല

സണ്ണി വെയ്‌നാണ് ചിത്രത്തിലെ നായകന്‍. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അലമാര എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ് സണ്ണി വെയ്ന്‍. ചിത്രം പൂര്‍ത്തിയായതിന് ശേഷമാണ് സണ്ണി വെയ്ന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുക.

കുഞ്ഞിരാമായണത്തിന് ശേഷം

ബേസില്‍ ജോസഫിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു കുഞ്ഞിരാമായണം. ബിജു മേനോന്‍, അജു വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ ഒന്നിച്ച് അഭിനയിച്ച ഒടുവിലത്തെ ചിത്രം കൂടിയായിരുന്നു കുഞ്ഞിരാമായണം.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കഴിഞ്ഞ ദിവസം അജു വര്‍ഗീസ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നു. 2017ലെ ഞങ്ങളുടെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ പോകുമെന്ന് പറഞ്ഞായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അജു ഷെയര്‍ ചെയ്തത്.

തിരക്കഥ

നീരജ് മാധവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതെന്നാണ് അറിയുന്നത്. ഒരു കോമഡി ചിത്രമാണെന്നാണ് അറിയുന്നത്. ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

English summary
Biju Menon Teams Up With Aju Varghese & Neeraj Madhav!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam