ഇത് ബിജു മേനോന്റെ വര്‍ഷം, പുതിയ ചിത്രം പ്രഖ്യാപിച്ചു... വീണ്ടും കോമഡി?
ഡിസംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ഈ വര്‍ഷം ബിജു മേനോനുള്ളതാണ്. രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെ ലക്ഷ്യം, ഷെര്‍ലക് ടോംസ് ഒടുവില്‍ ലവ കുശയിലെത്തി നില്‍ക്കുകയാണ് ഈ വര്‍ഷത്തെ ബിജു മേനോന്‍ ചിത്രങ്ങള്‍. റോസാപ്പൂ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിന് പിന്നാലെയാണ് ബിജു മേനോന്‍ നായകനായി എത്തുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രമോദ് മോഹന്‍ എന്ന നവാഗത സംവിധായകന്‍ ഒരുക്കുന്ന ഒരായിരം കിനാക്കള്‍ എന്ന ചിത്രത്തിലാണ് ബിജു മേനോന്‍ നായകനാകുന്നത്. ആളുകളുടെ സ്വപ്‌നത്തേക്കുറിച്ചും അത് സഫലീകരിക്കാനായി അവര്‍ നകുറുക്കു വഴികള്‍ തേടുന്നതുമാണ് ചിത്രത്തില്‍ വിഷയമാകുന്നത്. സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ഹാസ്യത്തില്‍ ഊന്നല്‍ നല്‍കുന്ന ചിത്രം ഒരു കോമഡി ത്രില്ലറാണ്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശാരു പി വര്‍ഗീസാണ് ഒരായിരം കിനാക്കളില്‍ നായികയായി എത്തുന്നത്.
യുകെയില്‍ നിന്നും തിരികെ എത്തിയ ശ്രീറാം എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം കൊച്ചിയിലാണ് ശ്രീറാം സെറ്റില്‍ ചെയ്തിരിക്കുന്നത്. ശക്തമായ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി, തെസ്‌നി ഖാന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഡിസംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തസ്‌കരന്‍ എന്ന ചിത്രത്തിലും ബിജു മേനോനാണ് നായകനായി എത്തുന്നത്. യഥാര്‍ത്ഥ കള്ളനായ മണിയന്‍ പിള്ളയുടെ ആത്മകഥയായ തസ്‌കരന്‍: മണിയന്‍പിള്ളയുടെ ആത്മകഥ എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം.


Click it and Unblock the Notifications











